'നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം'; ഇപ്പോഴത്തെ നടപടികള്‍ തന്ത്രമെന്നും കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നും ഇപ്പോള്‍ ശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍. പ്രതികള്‍ രാജ്യത്തിന്റെ ക്ഷമപരീക്ഷിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രപതിക്ക് ഓരോ പ്രതിയുടെ കാര്യത്തിലും വ്യത്യസ്ത നിലപാടെടുക്കാമെന്നും സര്‍ക്കാരിന് വേണ്ടി ഡല്‍ഹി ഹൈകോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍കാര്‍ സമര്‍പിച്ച ഹരജിയില്‍ വാദം കേള്‍ക്കവേയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ ബോധിപ്പിച്ചത്. ഞായറാഴ്ച കോടതി അവധിയാണെങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക സിറ്റിങ് നടത്തുകയായിരുന്നു. കേസിലെ പ്രതിയായ വിനയ് കുമാറിന്റെ ദയാഹരജി തള്ളിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മണിക്കൂറുകള്‍ക്കകം മറ്റൊരു പ്രതിയായ അക്ഷയ് കുമാര്‍ ദയാഹരജി സമര്‍പിച്ചു. മുകേഷ് കുമാറും പവന്‍ ഗുപ്തയുമാണ് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."