വേലിയുണ്ട്; ഷോക്കടിക്കില്ല
കാട്ടിക്കുളം: വനാതിര്‍ത്തികളില്‍ വനംവകുപ്പ് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതില്‍ കര്‍ഷകരില്‍ പ്രതിഷേധമുയരുന്നു.
നിലവിലെ വൈദ്യുത വേലികൊണ്ട് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ലെന്നിരിക്കെയാണ് വേലി നിര്‍മിക്കാന്‍ വനംവകുപ്പ് മുതിരുന്നത്. കോടിക്കണക്കിന് രൂപ മുടക്കി ഇതിനകം വേലി നിര്‍മിച്ചിട്ടുണ്ട്. കര്‍ഷകരെ വഞ്ചിച്ച് ലക്ഷങ്ങള്‍ കമ്മിഷന് നേടാനല്ലാതെ മറ്റ് ഉപകാരമില്ലെന്നാണ് ആരോപണം. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളാണ് കാട്ടാന ഉള്‍പ്പെടെ നശിപ്പിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് വാങ്ങുന്ന ഉപകരണങ്ങള്‍ നിലവാരമില്ലാത്തതാണെന്നും ആക്ഷേപമുണ്ട്. നിലവില്‍ മിക്ക സ്ഥലത്തും സ്ഥാപിച്ച പാനലും ബാറ്ററികളും നശിക്കുന്ന നിലയിലാണ്. വനം വകുപ്പ് വൈദ്യുത ബില്‍ നല്കാത്തതിനാല് വീട്ടുകാര്‍ കണക്ഷന് വിഛേദിച്ചിട്ടുമുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ ജി.ഐ പെപ്പുകള്‍ കാണാനില്ലെന്നും പകരം തേക്ക് മരങ്ങളിലാണ് ലൈന്‍ കെട്ടിയിട്ടുള്ളതെന്നും കര്‍ഷകര്‍ പറയുന്നു. 217 കോടി രൂപയാണ് റയില്‍ വേലിക്കും വൈദ്യുത വേലിക്കും ഫണ്ട് വകയിരുത്തിയിട്ടുള്ളത്. വൈദ്യുത വേലിക്ക് പകരം റയില്‍ വേലി സ്ഥാപിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. കര്‍ഷകര്‍ക്ക് പ്രയോജനം ട്രഞ്ചാണന്നും കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."