HOME
DETAILS
MAL
ട്രംപിന്റെ സമാധാന പദ്ധതി തള്ളി അറബ് ലീഗ്
backup
February 02 2020 | 17:02 PM
റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ട് വന്ന മിഡിൽ ഈസ്റ്റ് സമാധാന പദ്ധതി സ്വീകാര്യമല്ലെന്നും പൂർണ്ണമായും തള്ളുന്നതായും അറബ് ലീഗ് പ്രഖ്യാപിച്ചു. പദ്ധതി ഫലസ്‌തീൻ ജനതയോട് ചെയ്‌ത അന്യായമാണെന്നും ഈജിപ്‌തിലെ കെയ്‌റോയിൽ ചേർന്ന അറബ് ലീഗ് അടിയന്തിര കൗൺസിൽ യോഗം വ്യക്തമാക്കി. ഈ നൂറ്റാണ്ടിലെ യുഎസ്-ഇസ്രായേൽ കരാർ നിരസിക്കുന്നതായി വ്യക്തമാക്കിയ അറബ് ലീഗ് ഈ പദ്ധതി ഫലസ്‌തീൻ ജനതയുടെ കുറഞ്ഞ നിലയിലുളള അവകാശങ്ങളും അഭിലാഷങ്ങളും പോലും അനുവദിച്ചു നൽകുന്നതല്ലെന്നും കുറ്റപ്പെടുത്തി. ഇല്ല... ഈ പദ്ധതി നടപ്പിലാക്കാൻ യുഎസ് ഭരണകൂടവുമായി ഒരു നിലക്കും സഹകരിക്കില്ലെന്നും അറബ് ലീഗ് നേതാക്കൾ അടിവരയിട്ടു. അമേരിക്കൻ നിർദ്ദേശത്തോട് ദേഷ്യത്തോടെ പ്രതികരിച്ച പലസ്തീൻ ആവശ്യത്തെ തുടർന്നാണ് കെയ്‌റോയിൽ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ചേർന്നത്.
ഇസ്രയേൽ-പലസ്തീൻ പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്ക കൊണ്ട് വന്ന അസ്വീകാര്യമായ പദ്ധതിയെ അപലപിച്ച ഈജിപ്തിന്റെ തലസ്ഥാനത്ത് നടന്ന അറബ് ലീഗ് യോഗത്തിൽ ശനിയാഴ്ച നടത്തിയ അടിയന്തിര യോഗത്തിൽ യുഎസുമായും ഇസ്രാഈലുമായും സുരക്ഷാ ബന്ധം വിച്ഛേദിക്കുമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ട്.
ഫലസ്തീനികൾക്ക് അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളിൽ പരിമിതമായ സ്വയംഭരണം അനുവദിക്കുക മാത്രം ചെയ്യുമ്പോൾ ഇസ്രായേലിനെ അവിടെയുള്ള എല്ലാ വാസസ്ഥലങ്ങളും പിടിച്ചെടുക്കാനും കിഴക്കൻ ജറുസലേം മുഴുവൻ നിലനിർത്താനും അനുവദിക്കുന്ന രീതിയിലുള്ള സമാധാന കരാറാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഇസ്‌റാഈലിനെ സുഖിപ്പിച്ചുള്ള അമേരിക്കൻ നീക്കം അറബ് ലോകവും ഫലസ്തീനും പൂർണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്.
അതേസമയം, ഫലസ്തീനികള്‍ക്ക് നിയമാനുസൃതമായ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിലും ജറുസലേം തലസ്ഥാനമായ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും മാത്രമേ പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ സാധിക്കൂവെന്ന് സഊദി അറേബ്യ വ്യക്തമാക്കി. ബുര്‍കിനാ ഫസോയില്‍ വെച്ച് നടക്കുന്ന പതിനഞ്ചാമത് ഒ.ഐ.സി ഉച്ചകോടിയിൽ സഊദി ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഡോ. അബ്ദുല്ല അല്‍ ശൈഖാണ് സഊദി നിലപാട് വ്യക്തമാക്കിയത്. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന് വലിയ ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കാനുള്ളത് എന്നും അദ്ദേഹം പറഞ്ഞു. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള കടന്നു കയറ്റങ്ങളെയും സഊദി അതി ശക്തമായി അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."