കുഴല്‍ കിണര്‍ നിര്‍മാണം നിയമവിധേയമാണെന്ന്
കൊട്ടാരക്കര: ഗാര്‍ഹികാവശ്യത്തിനുള്ള കുഴല്‍ കിണറുകളുടെ നിര്‍മാണം നിയമവിധേയമായി മാത്രമാണ് ചെയ്തു വരുന്നതെന്ന് ആള്‍കേരള ബോര്‍വെല്‍ ഡ്രില്ലിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ചില വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരില്‍ നിര്‍മാണം തടസപ്പെടുത്തുന്നത് നിത്യസംഭവമാണ്. കുഴല്‍ കിണറുകള്‍ കുഴിക്കുമ്പോള്‍ മറ്റ് ജലസ്രോതസുകളില്‍ വെള്ളം താഴുമെന്ന വാദം അടിസ്ഥാന രഹിതമാണ്. മേയ് 31 വരെ ഗാര്‍ഹിക വ്യവസായ ആവശ്യങ്ങള്‍ക്ക് കുഴല്‍ കിണര്‍ നിര്‍മിക്കുന്നത് സംസ്ഥാന ദുരന്ത നിവാരണ സമിതിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ നിരോധിച്ചിരുന്നു. എന്നാല്‍ മന്ത്രിയേയും വകുപ്പു മേധാവികളേയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ ഗാര്‍ഹികാവശ്യത്തിന് കുഴല്‍ കിണറുകള്‍ കുഴിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളതായി ഭാരവാഹികള്പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി അജയന്, ജോയിന്റ് സെക്രട്ടറി ഹര്‍ഷകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."