HOME
DETAILS

നിര്‍ഭയാ കേസ് കേന്ദ്രത്തിന്റെ ഹരജി വിധി പറയാന്‍ മാറ്റി

  
backup
February 03 2020 | 03:02 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%af%e0%b4%be-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d
 
 
 
 
 
 
 
ന്യൂഡല്‍ഹി: നിര്‍ഭയാ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് ഇനിയൊരു വിധിയുണ്ടാകുന്നതുവരെ നീട്ടിവച്ചതിനെതിരേ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി പിന്നീട് വിധിപറയും. പ്രതികള്‍ക്കുള്ള മരണവാറന്‍ഡ് റദ്ദാക്കിയ ഡല്‍ഹി പാട്യാലാ ഹൗസ് കോടതി വിധിക്കെതിരേയായിരുന്നു കേന്ദ്രം ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേസില്‍ ഇന്നലെ അടിയന്തരമായി വാദംകേട്ട ഹൈക്കോടതി, ഹരജി വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് മൂന്നു മണിക്കൂറോളമാണ് ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് വാദം നടന്നത്. പ്രതികള്‍ ശിക്ഷ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്നും നിയമവ്യവസ്ഥയെ പരിഹസിക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.
ശിക്ഷ ഉടന്‍തന്നെ നടപ്പാക്കണമെന്നും നിയമംവച്ച് കളിക്കാന്‍ അനുവദിക്കരുതെന്നും അതു ജനങ്ങള്‍ക്കു നിയമസംവിധാനത്തിലുള്ള വിശ്വാസം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ ബലാത്സംഗക്കേസ് പ്രതികളെ പൊലിസ് വെടിവച്ചുകൊന്നതു ജനങ്ങള്‍ ആഘോഷിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ കേസില്‍ മാത്രമെന്തിനാണ് ഇത്ര തിടുക്കമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യം. പ്രതികള്‍ അവര്‍ക്കു നിയമപ്രകാരമുള്ള അവകാശം വിനിയോഗിക്കുകയാണെന്നും അവര്‍ അവകാശപ്പെട്ടു. വിഷയത്തില്‍ വാദംകേട്ട ഹൈക്കോടതി വിധി പറയുന്നത് നീട്ടുകയായിരുന്നു.
കേസില്‍ മുകേഷ് സിങ്, വിനയ് ശര്‍മ എന്നിവരുടെ ദയാഹരജി രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹരജി തള്ളിയതിനെതിരേ മുകേഷ് സിങ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയും തള്ളി.
പ്രതികളുടെ തിരുത്തല്‍ ഹരജികളും നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം മറ്റൊരു പ്രതി അക്ഷയ് സിങ്ങും രാഷ്ട്രപതിക്കു ദയാഹരജി നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനം വന്നിട്ടുമാത്രമേ ഇനി മരണവാറന്‍ഡ് പുറപ്പെടുവിക്കാനാകൂ. പവന്‍ ഗുപ്ത എന്ന പ്രതിക്കും ഇനി നിയമാവകാശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
മൂന്നു പ്രതികളെ തൂക്കിലേറ്റുന്നതിനു തടസമില്ലെന്ന വാദം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. നാലു പ്രതികളെയും ഒന്നിച്ചു തൂക്കിലേറ്റണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തിയാണ് ഓരോരുത്തരായി ഹരജികള്‍ സമര്‍പ്പിച്ച് ശിക്ഷ നീട്ടിക്കൊണ്ടുപോകുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago