HOME
DETAILS
MAL
അലിഗഢിലും പ്രതിഷേധങ്ങള്‍ക്ക് നിയന്ത്രണം
backup
February 03 2020 | 03:02 AM
അലിഗഢ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തി അലിഗഢ് ജില്ലാ ഭരണകൂടം. ഇന്നലെ മേയര്‍ മുഹമ്മദ് ഫുര്‍ഖാന്റെ നേതൃത്വത്തില്‍ ഷംഷാദ് മാര്‍ക്കറ്റില്‍നിന്നു കലക്‌റേറ്റിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് പൊലിസ് തടഞ്ഞു. ഇതോടെ, അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലും പ്രതിഷേധത്തിനു നിയന്ത്രണം വന്നിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സമാധാനപരമായി പ്രതിഷേധിക്കാനുള്ള തങ്ങളുടെ ഭരണഘടനാ അവകാശത്തെയാണ് പൊലിസ് ഇല്ലാതാക്കിയതെന്നു മേയര്‍ മുഹമ്മദ് ഫുര്‍ഖാന്‍ തുറന്നടിച്ചു.
അതേസമയം, ദിവസങ്ങള്‍ക്കു ശേഷം തുറന്ന അലിഗഢ് സര്‍വകലാശാലയില്‍ വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ കൂടുതലായി ക്ലാസുകളിലെത്തിയെന്നു യൂനിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ 15ന് പൊലിസ് നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് സര്‍വകലാശാല അടച്ചിരുന്നത്. ജനുവരി ആറിനു തുറക്കാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഇതു വൈകി. ഡിസംബര്‍ 15ലെ സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് വിദ്യാര്‍ഥികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യമുന്നയിച്ചിരുന്നു.
തുടര്‍ന്ന് അക്രമത്തില്‍ സാരമായി പരുക്കേറ്റ രണ്ടു വിദ്യാര്‍ഥികള്‍ക്ക് 1,50,000 രൂപ വീതം സര്‍വകലാശാല അധികൃതര്‍ പ്രഖ്യാപിച്ചു. പുതിയ നിയന്ത്രണം വന്നതോടെ ജില്ലയ്ക്കു പുറത്തു നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."