അലി, ഓസ്‌കാര്‍ നേടുന്ന ആദ്യ മുസ്‌ലിം നടന്‍
ലോസ് ആഞ്ചലസ്: വംശവെറിയുടെയും വര്‍ണവെറിയുടേയും കൂടെ നില്‍ക്കുന്ന ട്രംപിനു നേരെ ചൂണ്ടുന്നതാണ് ഇത്തവണത്തെ പുരസ്‌കാരങ്ങളും. ഒസ്‌കാര്‍ നേടുന്ന ആദ്യ മുസ്‌ലിം നടനാണ് കറുത്ത വര്‍ഗക്കാരന്‍ കൂടിയായ മര്‍ഷല അലി. മൂണ്‍ലൈറ്റിലെ അഭിനയത്തിനാണ് അലി മികച്ച സഹനടനുള്ള ഓസ്‌കാര്‍ സ്വന്തമാക്കിയത്.
ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേല്‍ (ലയണ്‍), ജെഫ് ബ്രിഡ്ജസ് (ഹെല്‍ ഓര്‍ ഹൈ വാട്ടര്‍), ലൂക്കാസ് ഹെഡ്ജസ് (മാഞ്ചസ്റ്റര്‍ ബൈ ദി സീ), മൈക്കല്‍ ഷാനണ്‍ (നക്‌റ്റേണല്‍ ആനിമല്‍സ്) എന്നിവരെ പിന്തളളിിയാണ് അലി അക്കാദമി അവാര്‍ഡ് നേടിയത്. നേരത്തെ ഗോള്‍ഡണ്‍ ഗ്ലോബില്‍ ആരണ്‍ ടെയ്‌ലറോടും ബ്രിട്ടീഷ് അക്കാദമി അവാര്‍ഡില്‍ ദേവ് പട്ടേലിനോടും അലി പരാജയപ്പെട്ടിരുന്നു.
നേരത്തെ ക്രിസ്തു മത വിശ്വാസിയായിരുന്ന അലി പിന്നീട് അഹമദീയ മുസ്‌ലിം ആയി.
1974ല്‍ ഓക്ലന്‍ഡില്‍ ജിച്ചു. ക്രിസത്യാനിയായിരിക്കെ ഗില്‍മോര്‍ എന്ന നാമധേയം പിന്നീട് അലി എന്നാക്കി. ബാസ്‌ക്കറ്റ് ബോള്‍ താരമായിരുന്ന അലി കളിക്കാരോടുള്ള സമീപനത്തില്‍ മനംമടുത്ത് വെള്ളിത്തിരയിലേക്ക് ചുവടു മാറി. പരമ്പരകളിലൂടെ ശ്രദ്ധേയനായ അലിയുടെ ആദ്യ ചിത്രം മേക്കിങ് റവല്യൂഷന്‍ ആണ്.
അലി അഭിനയിച്ച രണ്ട് ചിത്രങ്ങളാണ് ഇത്തവണ ഓസ്‌കറില്‍ മാറ്റുരക്കാനെത്തിയത്. മൂണ്ടലൈറ്റും ഹിഡന്‍ ഫിഗേഴ്‌സും.
സംഗീതജ്ഞയായ അമാറ്റസ് സമി കരീമിയാണ് ഭാര്യ. നജ്മ എന്ന നാലു ദിവസം പ്രയമുള്ള മകളും അലിക്കുണ്ട്.
കറുത്ത വര്‍ഗക്കാരിയായ വിയോള ഡേവിഡ് ആണ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."