ഇനി ഫ്ളൈറ്റ് മോഡില്ല; മൂന്നു മാസത്തിനകം വിമാനങ്ങളിലും മൊബൈല്‍ ഫോണ്‍ സര്‍വീസ് വരുന്നൂ...
ന്യൂഡല്‍ഹി: മൂന്നു മാസത്തിനകം രാജ്യത്തെ വിമാനങ്ങളില്‍ മൊബൈല്‍ സര്‍വീസ് സംവിധാനം നടപ്പിലാക്കാന്‍ മന്ത്രിതല സമിതിയെ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്. 15 ദിവസത്തിലൊരിക്കല്‍ ഈ സമിതി യോഗം ചേര്‍ന്ന് നടപടി വേഗത്തിലാക്കും.
വിമാനങ്ങളിലും കപ്പലുകളിലും മൊബൈല്‍ ഫോണ്‍ സര്‍വീസ് സംവിധാനിക്കാനാണ് നടപടിയായത്. ആദ്യഘട്ടത്തില്‍ എയര്‍ലൈന്‍, ഷിപ്പിങ് കമ്പനികള്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍, സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം നടന്നുകഴിഞ്ഞു.
ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ വിമാനങ്ങളിലും കപ്പലുകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോല്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കുകയും ചെയ്തു.
ഇതിനകം 10 വിമാനങ്ങളില്‍ സംവിധാനം സജ്ജീകരിച്ചതായി സ്പൈസ്ജെറ്റ് അറിയിച്ചു.
ഇതിനായുള്ള സജ്ജീകരണത്തോടെയാണ് പുതിയ വിമാനങ്ങള്‍ വരുന്നത്. പഴയ വിമാനങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ അംഗീകാരം വേണമെന്ന് സമിതി അംഗങ്ങള്‍ നിര്‍ദേശിച്ചു.
നിരക്ക് ഇത്തിരി കൂടും
ഫ്ളൈറ്റ് മൊബൈല്‍ സര്‍വീസ് ഹൈ സാറ്റലൈറ്റ് ബാന്‍ഡ് വിഡ്ത്ത് ആവശ്യമായി വരുന്നതിനാല്‍ വലിയ നിരക്ക് നല്‍കേണ്ടി വരുമെന്ന് ബ്രോഡ്ബാന്‍ഡ് ടെക്നോളജി സ്ഥാപനമായ ഹ്യുഗ്സ് ഇന്ത്യ പറഞ്ഞു. സാധാരണ നിരക്കിനേക്കാള്‍ 30 മുതല്‍ 50 മടങ്ങ് വരെ അധികം നല്‍കേണ്ടി വരും. രണ്ടു മണിക്കൂര്‍ യാത്രയ്ക്ക് 700- 1000 രൂപ ചെലവാകുമെന്നാണ് കമ്പനി പറയുന്നത്.
'ഇന്‍ ഫ്ളൈറ്റ് ആന്റ് മാരിടൈം കണക്ടിവിറ്റി' (ഐ.എഫ്.എം.സി) പദ്ധതി നിലവില്‍ വരുന്നതോടെ, രാജ്യത്തെ ഏതെങ്കിലും ടെലികോം ലൈസന്‍സ് ഉടമയുടെ സഹകരണത്തോടെ വിമാനങ്ങളിലും കപ്പലുകളിലും വോയിസ്, ഡാറ്റ സേവനം നടപ്പിലാക്കാനാവും. ഭൂമിയിലെ ടെലികോം നെറ്റ്വര്‍ക്ക് ഉപയോഗിച്ചും സാറ്റലൈറ്റ് ഉപയോഗിച്ചും ഇവ നടപ്പിലാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."