HOME
DETAILS
MAL
കളിയാരവത്തില്‍ വയനാട്
backup
February 27 2017 | 06:02 AM
വരള്‍ചയും കാട്ടുതീയും വയനാടന്‍ കാടുകള്‍ കീഴടക്കുമ്പോള്‍ കൊയ്തു കഴിഞ്ഞ പാടങ്ങളും കൊച്ചു മൈതാനങ്ങളും കാല്പന്തിന്റെ കളിയാരവത്തിലാണ്. ചൂടിന്റെ പകലുകള്‍ അസ്തമിക്കുമ്പോള്‍ കവുങ്ങുകളിലും മുളകളിലും പൈപ്പുകളിലും ഉയരത്തില്‍ കെട്ടിയ ഫ്ളഡ് ലൈറ്റ് വെളിച്ചത്തിന്റെ ചുവട്ടില്‍ ആയിരങ്ങളെ ത്രസിപ്പിച്ച് നടക്കുന്ന സെവന്‍സ് ടൂര്‍ണമെന്റുകള്‍ പൊടിപൊടിക്കുകയാണ് ജില്ലയില്‍. ജ്വലിക്കുന്ന സൂര്യന് ചുവട്ടിലും മൈതാനങ്ങളില്‍ കാല്‍പന്തുകള്‍ ഉരുളുന്നുണ്ട്. ജില്ലയുടെ ഫുട്ബോള്‍ വികാസത്തിനും കാരണമാകുന്നതോടൊപ്പം അശരണര്‍ക്കും നിരാലംബര്‍ക്കും കൈത്താങ്ങാകുന്നതുമാണ് ജില്ലയിലെ മിക്ക സെവന്‍സ് ടൂര്‍ണമെന്റുകളും. ഫുട്ബോളിന് പുറമേ വോളിബോളിന്റെ ചടുലതയും വയനാടിന്റെ കാരുണ്യ സ്പര്‍ശമുള്ള കായിക വിനോദത്തിന്റെ ഭാഗമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."