HOME
DETAILS

മുങ്ങിക്കൊണ്ടിരിക്കുന്ന ആലപ്പാടിനെ കരകയറ്റണം

  
backup
January 13 2019 | 20:01 PM

suprabhaatham-editorial-14-01-2019

 

മുങ്ങിക്കൊണ്ടിരിക്കുന്ന ആലപ്പാട് ഗ്രാമത്തെ കരകയറ്റാനുള്ള പോരാട്ടത്തിലാണ് തദ്ദേശവാസികള്‍. ഈ ആവശ്യം ഉന്നയിച്ച് 'ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം 75 ദിവസം പിന്നിട്ടിരിക്കുന്നു. ഗ്രാമത്തിലെ വിദ്യാര്‍ഥിനിയായ എസ്.കാവ്യ സോഷ്യല്‍ മീഡിയയിലൂടെ അവരുടെ ഗ്രാമത്തെ രക്ഷിക്കാന്‍ ഹൃദയസ്പൃക്കായി നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞത്. തുടര്‍ന്ന് സര്‍ക്കാരും ചര്‍ച്ചയ്ക്കു സന്നദ്ധമായിരി ക്കുകയാണ്.
പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 16ന് ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്. ചര്‍ച്ചയില്‍ സമരത്തെ പ്രതിനിധീകരിക്കുന്ന ആരും പങ്കെടുക്കുന്നില്ല എന്നതിനാല്‍ നാട്ടുകാരുടെ ആവലാതി എന്താണെന്ന് സര്‍ക്കാര്‍ എങ്ങനെ അറിയാനാണ്? സമരത്തെ നേരത്തെ അവഗണിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ചയ്ക്കു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഖന നം നിര്‍ത്താതെ ചര്‍ച്ചയ്ക്കില്ല എന്ന നിലപാടിലാണ് ജനകീയ സമരസമിതി. കാലിനടിയിലെ മണ്ണ് ദിനേ നയെന്നോണം കടലെടുത്തുകൊണ്ടിരിക്കുമ്പോള്‍ സമരസമിതിയുടെ നിലപാടില്‍ തെറ്റു കാണാനൊക്കില്ല. ഭീമാകാരങ്ങളായ ജെ. സി. ബി ഉപയോഗിച്ചുള്ള കായല്‍ ഖന നം നിര്‍ബാധം തുടരുമ്പോള്‍ പ്രത്യേകിച്ചും . വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ സമരത്തിനുള്ള സാഹചര്യം എന്താണെന്ന് പരിശോധിക്കുമെന്നാണ് പറയുന്നത്. നാട്ടുകാരുടെ ആശങ്ക പരിഹരിക്കുമെന്നല്ല അദ്ദഹം ഇപ്പോഴും പറയുന്നത്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് ഗ്രാമത്തിന് 1955ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്ററായിരുന്നു വിസ്തീര്‍ണം. ഇപ്പോഴത് 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയത് അശാസ്ത്രീയമായ ഖന നം കൊണ്ടാണെന്ന് നാട്ടുകാര്‍ പറയുമ്പോള്‍ നിജസ്ഥിതി അന്വേഷിക്കാനെങ്കിലും സര്‍ക്കാര്‍ തയാറാകേണ്ടതുണ്ടായിരുന്നില്ലേ? കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സി(ഐ.ആര്‍.ഇ) ന്റെ കാര്യത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിനു പരിമിതികളുണ്ടെങ്കിലും പൗരരുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. ആലപ്പാട് ടി.എസ് കനാലിനും കടലിനുമിടയിലുള്ള കൊച്ചുഗ്രാമമായിരുന്നു. ഇന്നത് ഒരു വെള്ളിനാടപോലെയായിരിക്കുന്നു. കടലും ടി.എസ് കനാലും തമ്മിലുള്ള ദൂരം ചിലയിടങ്ങളില്‍ 50 മീറ്ററായി ചുരുങ്ങിയിരിക്കുന്നു. സീ വാഷ് എന്ന പേരില്‍ ഐ.ആര്‍.ഇ നടത്തിക്കൊണ്ടിരിക്കുന്ന അശാസ്ത്രീയ രീതിയിലുള്ള കരിമണല്‍ ഖന നമാണ് ആലപ്പാടിനെ ഇന്നു കാണുന്ന പരുവത്തില്‍ എത്തിച്ചത്. ഈ വസ്തുത പരിസ്ഥിതി പ്രവര്‍ത്തകരും തദ്ദേശീയരായ ഖന ന വിരുദ്ധ ജനകീയ സമരസമിതിയും ഒറ്റക്കെട്ടായി പറയുമ്പോള്‍ അതിനെ ഗൗരവത്തില്‍ എടുക്കണമായിരുന്നു സര്‍ക്കാര്‍.
അന്‍പതു വര്‍ഷത്തിലധികമായി ഇവിടെ കരിമണല്‍ ഖന നം തുടങ്ങിയിട്ട്. രാജ്യത്തു മറ്റൊരിടത്തും കാണാത്ത ധാതുസമ്പത്ത് ഇവിടെയുണ്ട്. അതിനാല്‍ തന്നെ ഈ സമ്പത്ത് ഉപയോഗപ്പെടുത്തുക എന്നത് രാജ്യത്തിന് അത്യന്താപേക്ഷിതവുമാണ്. എന്നാല്‍ ഇതിനായി നടത്തുന്ന ഖന നം അശാസ്ത്രീയ രീതിയില്‍ നടത്തുന്നതിലാണ് ജനങ്ങള്‍ക്ക് ആക്ഷേപം. അശാസ്ത്രീയമായ ഖന നം കാരണം 20,000 ഏക്കര്‍ ദേശം കടലായി മാറിയിരിക്കുന്നു. അയ്യായിരത്തോളം കുടുംബങ്ങള്‍ ഗ്രാമം ഉപേക്ഷിച്ചു പോയി. കിണറുകളും കുളങ്ങളും വറ്റി. കുടിവെള്ളത്തിനു ക്ഷാമമായി. കിടപ്പാടം കടലെടുക്കാതെ രക്ഷിക്കാന്‍ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ സഹിഷ്ണതയോടെ വേണം സര്‍ക്കാര്‍ അഭിസംബോധന ചെയ്യാന്‍.
മണ്ണില്‍ മാത്രം ഖന നം നടത്തണമെന്നും കായലില്‍ പാടില്ലെന്നും. ഖന നം ചെയ്യുന്ന മണ്ണില്‍ നിന്ന് ധാതുക്കള്‍ മാത്രമെടുത്ത് ബാക്കിവന്ന മണ്ണ് ഖന നം നടത്തിയ സ്ഥലത്തു നിക്ഷേപിക്കണമെന്നുള്ള നിബന്ധനകളൊന്നും ഐ.ആര്‍.ഇ പാലിക്കുന്നില്ല. കുത്തക മുതലാളിയെപ്പോലെയാണ് ഐ.ആര്‍.ഇ പെരുമാറുന്നതെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. ഖന ന കാര്യത്തില്‍ സത്യസന്ധമായ നിലപാടായിരുന്നു ഐ.ആര്‍.ഇ സ്വീകരിച്ചിരുന്നതെങ്കില്‍ സേവ് ആലപ്പാട് മുദ്രാവാക്യം ഈ കൊച്ചുഗ്രാമത്തില്‍ ഉയരില്ലായിരുന്നു.
രാഷ്ട്രീയ നേതൃത്വങ്ങളെല്ലാം ഐ.ആര്‍.ഇക്കൊപ്പം നില്‍ക്കുന്നു എന്ന ജനവിശ്വാസമാണ് ഖന നം നിര്‍ത്തിയിട്ടു മതി ചര്‍ച്ച എന്ന തീരുമാനത്തില്‍ സമരസമിതിയെ എത്തിച്ചത്. ആവാസവ്യവസ്ഥ തകിടംമറിഞ്ഞു കൊണ്ടിരിക്കുന്നതിനാലാണ് ശേഷിച്ച ഭൂമിയെങ്കിലും കടലെടുക്കാതെ രക്ഷിച്ചെടുക്കാന്‍ നാട്ടുകാര്‍ സമരമുഖത്ത് അണിനിരന്നിരിക്കുന്നത്. മത്സ്യസമ്പത്തു കുറഞ്ഞതും ചാകര ഇല്ലാതായതും മത്സ്യത്തൊഴിലാളി കള്‍ക്കു തൊഴില്‍ നഷ്ടമായതും അശാസ്ത്രീയമായ ഖന നത്തിന്റെ അനന്തരഫലങ്ങളാണ്. കരയില്‍ മാത്രം നടക്കേണ്ട ഖന നം കായലിലേക്കു വ്യാപിപ്പിച്ചതാണ് ആലപ്പാടിനെ ഇത്രമേല്‍ മുറിവേല്‍പ്പിക്കാന്‍ കാരണമായത്. പരിസ്ഥിതി അനുമതി വാങ്ങാതെയാണ് ഐ.ആര്‍.ഇ ഖ ന നം നടത്തുന്നതെന്ന നാട്ടുകാരുടെ പരാതിക്ക് അടിസ്ഥാനമുണ്ടോ എന്നു പോലും സര്‍ക്കാര്‍ അന്വേഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ഒരു മാസം മുന്‍പ് നിയമസഭാസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലും തുടര്‍നടപടി ഉണ്ടായില്ല.
പുറത്തുനിന്നുള്ളവരുടെ താല്‍പര്യമാണ് സമരങ്ങള്‍ക്കു പിന്നിലെന്നു പറഞ്ഞ് സമരക്കാരെ അപമാനിക്കുന്ന രീതി ഇടതുപക്ഷമെന്ന് അഭിമാനിക്കുന്നവര്‍ക്ക് ഒട്ടും ഭൂഷണമല്ല. സമരങ്ങളുടെ തീച്ചൂളകളിലൂടെ കടന്നുവന്നാണ് സി.പി.എം പടര്‍ന്നുപന്തലിച്ചതെന്ന് അഭിമാനിക്കുന്നവര്‍ക്ക് ഒട്ടും ചേര്‍ന്നതല്ല സമരക്കാരോടുള്ള സമീപനം. പൊതുമേഖലാ സ്ഥാപനത്തിന്റെ പേരില്‍ രാത്രികാലങ്ങളില്‍ സ്വകാര്യ ഖന നവും നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അസുലഭമായ ധാതുസമ്പത്ത് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. എന്നാല്‍ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും വേണം. അതിന് അശാസ്ത്രീയമായ ഖന നം നിര്‍ത്തുക തന്നെ വേണം. പണ്ടത്തെ സമരപുളകങ്ങള്‍ പാടിനടക്കുന്നതോടൊപ്പം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ബാധ്യതയും ഇടതു സര്‍ക്കാരിനുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago
No Image

അതിക്രമം.. കയ്യേറ്റം; ഫലസ്തീനെ അദൃശ്യ ഭൂപടമാക്കാനുള്ള തന്ത്രം നടപ്പിലാക്കിയ ഏഴരപ്പതിറ്റാണ്ട്  

International
  •  2 months ago
No Image

സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

Kerala
  •  2 months ago
No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago