HOME
DETAILS

രസത്തില്‍ പഠിക്കാം രസതന്ത്രം

  
backup
February 03 2020 | 20:02 PM

chemistry812808-2

 

ആവര്‍ത്തന പട്ടികയിലെ ഗ്രൂപ്പുകള്‍

ഒന്ന് - ആല്‍ക്കലി മെറ്റല്‍സ്
രണ്ട് - ആല്‍ക്കലൈന്‍ എര്‍ത്ത് മെറ്റല്‍സ്
പതിമൂന്ന് - ബോറോണ്‍ ഫാമിലി
പതിനാല് - കാര്‍ബണ്‍ ഫാമിലി
പതിനഞ്ച് - നൈട്രജന്‍ ഫാമിലി
പതിനാറ് - ഓക്‌സിജന്‍ ഫാമിലി
പതിനേഴ് - ഹാലൊജന്‍ ഫാമിലി
പതിനെട്ട് - നോബിള്‍ ഗ്യാസെസ്

ആറ്റത്തിന്റെ വലിപ്പം

പിരിയഡില്‍ ഇടതു ഭാഗത്തുനിന്നു വലതു ഭാഗത്തേക്കു പോകുന്നതിനനുസരിച്ച് ആറ്റത്തിന്റെ വലിപ്പം കൂടുന്ന രീതിയിലാണ് പിരിയോഡിക് ടേബിള്‍ ക്രമീകരിച്ചിട്ടുള്ളത്. ഗ്രൂപ്പില്‍ മുകളില്‍നിന്നു താഴേക്ക് വരുന്നതിനനുസരിച്ചും വലിപ്പം കൂടും. അതായത് ആറ്റങ്ങളിലെ ഷെല്ലുകള്‍ക്കനുസരിച്ചാണ് ആറ്റത്തിന്റെ വലിപ്പം കൂടുന്നതും കുറയുന്നതും


സംക്രമണ മൂലകങ്ങള്‍- വ്യത്യസ്ത
ഓക്‌സീകരണാവസ്ഥ

ബാഹ്യതമ എസ് സബ്‌ഷെല്ലിലെ ഇലക്ട്രോണുകളുടെ ഊര്‍ജ്ജവും അതിന് തൊട്ടുതാഴെയുള്ള ആന്തരിക ഷെല്ലിലെ ഡി സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ ഊര്‍ജ്ജവും ഏകദേശം തുല്യമാണ്. ഇതിനാല്‍ എസ് സബ് ഷെല്ലിലെ ഇലക്ട്രോണുകള്‍ക്കൊപ്പം ഡി സബ് ഷെല്ലിലെ ഇലക്ട്രോണുകളും കൂടി രാസ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു


മോള്‍

സംയുക്തങ്ങളിലെ വ്യത്യസ്ത മാസുള്ള മൂലകങ്ങളുടെ എണ്ണം കണക്കാക്കാന്‍ എളുപ്പവഴിയാണ് ഗ്രാം മോളിക്യുലാര്‍ മാസ് ( ജി.എം.എം). സംയുക്തങ്ങങ്ങളിലടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം അളക്കാനുള്ള ഏകകമാണ് മോള്‍. അവൊഗാഡ്രോ സംഖ്യക്കു തുല്യം ആറ്റങ്ങളെ ലഭിക്കാന്‍ ആവശ്യമായ പദാര്‍ഥത്തിന്റെ അളവാണിത്.

മോളാര്‍ ലായനി
തയാറാക്കാം

ഒരു ലിറ്റര്‍ ലായനിയില്‍ ഒരു മോള്‍ ലീനം അടങ്ങുമ്പോഴാണ് ഒരു മോളാര്‍ ലായനി എന്നു വിളിക്കുന്നത്. സോഡിയം ക്ലോറൈഡിന്റെ ഒരു മോളാര്‍ ലായനി തയാറാക്കാന്‍ ഒരു മോള്‍ സോഡിയം ക്ലോറൈഡും (58.5 ഗ്രാം) ഒരു ലിറ്റര്‍ ലായനിയും ആവശ്യമാണ്.


ലോഹ സങ്കരങ്ങളുടെ
നേട്ടങ്ങള്‍

ഘടക ലോഹത്തേക്കാള്‍ കാഠിന്യം കാണിക്കുന്നു.
ലോഹ നാശനത്തെ തടയുന്നു
ദ്രവണാങ്കം ഘടക ലോഹത്തേക്കാള്‍ കുറയുന്നു.


ആദേശ രാസപ്രവര്‍ത്തനം
ഒരു ലോഹത്തിന് അതിനേക്കാള്‍ ഇലക്ട്രോപോസിറ്റിവിറ്റി കുറഞ്ഞ മറ്റൊരു ലോഹത്തെ അതിന്റെ സംയുക്തത്തിന്റെ ലായനിയില്‍നിന്ന് ആദേശം ചെയ്യാന്‍ സാധിക്കും

സിങ്കിന്റെ ആദേശ രാസപ്രവര്‍ത്തനം
കോപ്പര്‍ സള്‍ഫേറ്റ് ലായനിക്ക് നീല നിറം നല്‍കുന്ന അയോണുകളെ നിറമില്ലാത്ത സിങ്ക് അയോണുകള്‍ ആദേശം ചെയ്യുന്നതിനാല്‍ കോപ്പര്‍സള്‍ഫേറ്റ് ലായനിക്ക് നിറമില്ലാതാകുന്നു.
Zn(s)+CusO4(aq) ZnsO4 (aq)+Cu(s)

ക്രിയാശീലത (reactivity)
ലോഹങ്ങള്‍ക്ക് വായു, ജലം, ആസിഡ് തുടങ്ങിയവയുമായി രാസപ്രവര്‍ത്തനത്തിലേര്‍പ്പെടാനുള്ള കഴിവുണ്ട്. ഈ കഴിവ് ഏറ്റവും കൂടുതലുള്ള ലോഹമാണ് ക്രിയാശീലതയില്‍ മുമ്പന്‍. ക്രിയാശീലത വിവിധ ലോഹങ്ങള്‍ക്ക് വിവിധ അവസ്ഥകളില്‍ വ്യത്യസ്തമായിരിക്കും.


sk-Â B-t\m-Uv Im-tYm-Uv
Zn-Cu Zn Cu
Zn-Ag Zn Ag
Cu-Ag Cu Ag

H 1s1
He 1s2
Li 1s2 , 2s1
Be 1s2 , 2s2
B 1s2 , 2s2 , 2p1
C 1s2 , 2s2 , 2p2
N 1s2 , 2s2 , 2p3
O 1s2 , 2s2 , 2p4
F 1s2 , 2s2 , 2p5
Ne 1s2 , 2s2 , 2p6
Na 1s2 , 2s2 , 2p6 , 3s1
Mg 1s2 , 2s2 , 2p6 , 3s2
Al 1s2 , 2s2 , 2p6 , 3s2 , 3p1
Si 1s2 , 2s2 , 2p6 , 3s2 , 3p2
P 1s2 , 2s2 , 2p6 , 3s2 , 3p3
S 1s2 , 2s2 , 2p6 , 3s2 , 3p4
Cl 1s2 , 2s2 , 2p6 , 3s2 , 3p5
Ar 1s2 , 2s2 , 2p6 , 3s2 , 3p6
K 1s2 , 2s2 , 2p6 , 3s2 , 3p6, 4s1
Ca 1s2 , 2s2 , 2p6 , 3s2 , 3p6, 4s2
Sc 1s2 , 2s2 , 2p6 , 3s2 , 3p6, 3d1 ,4s2
Ti 1s2 , 2s2 , 2p6 , 3s2 , 3p6, 3d2 ,4s2
V 1s2 , 2s2 , 2p6 , 3s2 , 3p6, 3d3 ,4s2
Cr 1s2 , 2s2 , 2p6 , 3s2 , 3p6, 3d5 ,4s1
Mn 1s2 , 2s2 , 2p6 , 3s2 , 3p6, 3d5 ,4s2
Fe 1s2 , 2s2 , 2p6 , 3s2 , 3p6, 3d6 ,4s2
Co 1s2 , 2s2 , 2p6 , 3s2 , 3p6, 3d7 ,4s2
Ni 1s2 , 2s2 , 2p6 , 3s2 , 3p6, 3d8 ,4s2
Cu 1s2 , 2s2 , 2p6 , 3s2 , 3p6, 3d10 ,4s1
Zn 1s2 , 2s2 , 2p6 , 3s2 , 3p6, 3d10 ,4s1
Ga 1s2 , 2s2 , 2p6 , 3s2 , 3p6, 3d10 ,4s2 , 4p1

ജലം, ആസിഡ്
എന്നിവയുമായുള്ള പ്രവര്‍ത്തനം

ജലവുമായി ലോഹങ്ങളുടെ പ്രവര്‍ത്തനത്തില്‍ സോഡിയം തീവ്രമായും മഗ്നീഷ്യം സാവധാനത്തിലും പ്രവര്‍ത്തിക്കുന്നു. അയണ്‍, കോപ്പര്‍ എന്നിവ ജലവുമായി (തണുത്ത ജലം) പ്രവര്‍ത്തിക്കുന്നില്ല.
മഗ്നീഷ്യം ആസിഡുമായി തീവ്രമായും ഇരുമ്പ് സാവധാനത്തിലുംപ്രവര്‍ത്തിക്കുന്നു. കോപ്പര്‍ പ്രവര്‍ത്തിക്കുന്നില്ല.

അയിരുകളുടെ സാന്ദ്രണം-
വിവിധ മാര്‍ഗങ്ങള്‍


ജലപ്രവാഹത്തില്‍ കഴുകിയെടുക്കല്‍
പ്ലവന പ്രക്രിയ
കാന്തിക വിഭജനം
ലീച്ചിങ്

ലോഹശുദ്ധീകരണത്തിന്റെ
വിവിധ മാര്‍ഗങ്ങള്‍
ഉരുക്കി വേര്‍തിരിക്കല്‍
സ്വേദനം
വൈദ്യുത വിശ്ലേഷണ ശുദ്ധീകരണം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രിക സമര്‍പ്പണം അവസാനിച്ചു; പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാര്‍ത്ഥികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ട് അപരന്‍മാര്‍ രംഗത്ത്

Kerala
  •  2 months ago
No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago