HOME
DETAILS

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

  
October 25, 2024 | 4:59 AM

UAEs New Work Permit for Abuse Survivors

അബൂദബി: യുഎഇയില്‍ ആറ് നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രമെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ജോലിക്കിടെ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്‌തെന്ന് തെളിയുക, ധാര്‍മികതയ്ക്കു നിരക്കാത്ത കുറ്റം ചെയ്യുക, ജോലിയില്‍നിന്ന് അകാരണമായി വിട്ടുനില്‍ക്കുക, തൊഴിലുടമയെയോ കുടുംബത്തെയോ ആക്രമിക്കുക, ജോലിസ്ഥലത്തിന്റെ ചിത്രമോ ദൃശ്യമോ പ്രചരിപ്പിക്കുക, തുടര്‍ച്ചയായി 10 ദിവസമോ ഇടവിട്ട് 15 ദിവസങ്ങളോ ജോലിക്ക് എത്താതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളില്‍ പെട്ടവര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റിന് ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടതായി വരും.

ഇളവുള്ളവര്‍ 
തൊഴില്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ തൊഴിലുടമ സമ്മതിക്കുക, തൊഴിലാളിക്കെതിരായ ആരോപണം തെറ്റാണെന്ന് തെളിയുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഒരു വര്‍ഷം തികയും മുന്‍പുതന്നെ വീട്ടുജോലിക്കാരെ തിരിച്ചുകൊണ്ടുവരാമെന്നും ഇക്കാര്യം തെളിവുസഹിതം ബോധ്യപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ഷികാവധി 
വീട്ടുജോലിക്കാരന് വര്‍ഷത്തില്‍ 30 ദിവസം പൂര്‍ണ ശമ്പളത്തോടെ അവധിക്ക് അര്‍ഹതയുണ്ട്. സേവന കാലയളവ് ഒരു വര്‍ഷത്തില്‍ താഴെയും 6 മാസത്തില്‍ കൂടുതലുമാണെങ്കില്‍ എല്ലാ മാസവും 2 ദിവസം അവധി ലഭിക്കും. എപ്പോഴാണ് വാര്‍ഷിക അവധി എടുക്കേണ്ടതെന്നും അത് ഒറ്റത്തവണയായോ 2 തവണകളായാണോ എടുക്കേണ്ടതെന്ന് നിശ്ചയിക്കാനുള്ള അവകാശവും തൊഴിലുടമയ്ക്കുണ്ട്. തുടര്‍ച്ചയായി 8 മണിക്കൂര്‍ ജോലി ചെയ്യുന്ന വീട്ടുജോലിക്കാരന് 12 മണിക്കൂറില്‍ കുറയാത്ത ദൈനംദിന വിശ്രമത്തിനും അര്‍ഹതയുണ്ട്. 

വീട്ടുജോലിക്കാരുടെയും തൊഴില്‍ ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ് യുഎഇയിലെ ഗാര്‍ഹിക തൊഴിലാളി നിയമം. റിക്രൂട്‌മെന്റ്, വേതനം, താമസം, ചികിത്സ, ഭക്ഷണം, യാത്ര, അവധി, ഓവര്‍ടൈം, സേവനാന്തര ആനുകൂല്യം തുടങ്ങി തൊഴിലാളികളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിയമം, തൊഴില്‍ തര്‍ക്കവും വീസ/റിക്രൂട്ടിങ് തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും സഹായകമാണ്. കൂടാതെ 18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കാന്‍ പാടില്ല.

വീസയ്‌ക്കോ യാത്ര ടിക്കറ്റിനോ വേണ്ടി ഏജന്റിനോ തൊഴിലുടമയ്‌ക്കോ ഇടനിലക്കാര്‍ക്കോ പണം നല്‍കരുതെന്ന് ഓര്‍മിപ്പിച്ച മന്ത്രാലയം, വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളോ ലഭിച്ചില്ലെങ്കില്‍ തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെടാമെന്നും അറിയിച്ചു. തൊഴിലുടമ വീട്ടുജോലിക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചുവയ്ക്കാന്‍ പാടില്ല. പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി തുടങ്ങിയ വ്യക്തിഗത രേഖകള്‍ സൂക്ഷിക്കേണ്ടത് തൊഴിലാളികളാണ്. വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറണം. അവരെ അക്രമിക്കരുത്. തൊഴിലാളിക്കു കൃത്യമായി വേതനം നല്‍കണം. അതേസമയം കരാര്‍ പ്രകാരം ജോലിയില്‍ വീഴ്ച വരുത്തുന്ന തൊഴിലാളിക്കെതിരെയും നടപടിയുണ്ടാകും. ന്യായമായ കാരണമില്ലാതെ ജോലി നിര്‍ത്തരുത്. ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങള്‍ എന്നിവ സംരക്ഷിക്കണം. പുറത്തു പോയി ജോലി ചെയ്യാന്‍ പാടില്ല. ഒളിച്ചോടാന്‍ പ്രേരിപ്പിക്കുക, അഭയം നല്‍കുക, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ഗാര്‍ഹിക തൊഴിലാളികളെ ഉപയോഗിക്കുക എന്നീ കുറ്റകൃത്യങ്ങള്‍ക്കു 2 ലക്ഷം ദിര്‍ഹം വരെ പിഴയീടാക്കും.

The UAE has introduced a new work permit allowing domestic workers who fled abusive situations to re-enter the workforce after one year. This initiative aims to protect vulnerable individuals and promote labour rights.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago