HOME
DETAILS

ട്രീറ്റ്‌മെന്റ് പ്ലാന്റിന് അടിയന്തിര ട്രീറ്റ്‌മെന്റ് വേണം

  
backup
February 27 2017 | 06:02 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1

 

കാസര്‍കോട്: നാലു പഞ്ചായത്തുകളുടെ കുടിവെള്ളത്തിന് ആരംഭിച്ച പദ്ധതിയുടെ ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണം നിലച്ചിട്ട് രണ്ടുവര്‍ഷമാകുന്നു. 2012 ല്‍ ആരംഭിച്ച പദ്ധതിയുടെ പൈപ്പിടല്‍, ടാങ്ക്, കിണര്‍ എന്നിവയെല്ലാം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ത്തിയായാല്‍ കമ്മിഷന്‍ ചെയ്യാമെങ്കിലും ഒന്നര വര്‍ഷമായി ഇതിന്റെ പണി നടക്കുന്നില്ല. 60 കോടിയോളം രൂപ ചെലവ് വരുന്നതാണ് പദ്ധതി. ഇത് പൂര്‍ത്തിയായാല്‍ മുളിയാര്‍, ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകള്‍ക്ക് കുടിവെള്ളമെത്തും. 2014 ലാണ് ബോവിക്കാനത്ത് ശുദ്ധീകരണ പ്ലാന്റിന്റെ പണി തുടങ്ങിയത്. 2015 മെയ് വരെ ഇവിടെ പണി നടന്നെങ്കിലും എസ്റ്റിമേറ്റ് പുതുക്കി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍ കരാറുകാരന്‍ പണി നിര്‍ത്തുകയായിരുന്നു. പിന്നീട് പുനരാരംഭിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായില്ല. ട്രീറ്റ്‌മെന്റ് പ്ലാന്റൊഴിച്ച് ബാക്കിയുള്ള പണിയെല്ലാം തീര്‍ന്നിരുന്നു. എന്നാല്‍ പദ്ധതി കമ്മിഷന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ കോടികളുടെ നഷ്ടമാണു സര്‍ക്കാരിനുണ്ടാകുന്നത്. ഇരിയണ്ണി, ബോവിക്കാനം, ചെര്‍ക്കള, പാറക്കട്ട, ബദിരടുക്ക എന്നിവിടങ്ങളിലെല്ലാം ടാങ്ക് നിര്‍മിച്ചിട്ടുണ്ട്. കമ്മിഷന്‍ ചെയ്യാന്‍ വൈകിയാല്‍ ഇവയെല്ലാം ഉപയോഗശൂന്യമാകുമെന്ന ആശങ്കയുമുണ്ട്.
കാസര്‍കോട് മുനിസിപ്പാലിറ്റി, ചെമ്മനാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ കുടിവെള്ള വിതരണ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 76 കോടി രൂപയുടെ അനുമതി നല്‍കിയിട്ടുണ്ട്. ഈ പദ്ധതിക്കുകൂടി ഉപകരിക്കുന്ന രീതിയില്‍ പണി ആരംഭിച്ച ട്രീറ്റ്‌മെന്റ് പ്ലാന്റ് മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഈ പദ്ധതിയും നീണ്ടുപോവുകയാണ്. എന്നാല്‍ ആദ്യം ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിച്ചാല്‍ വലിയ താമസമില്ലാതെ പഴയ പദ്ധതി കമ്മീഷന്‍ ചെയ്യാനാകുമെന്നാണ് ജനങ്ങള്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  12 hours ago