ഏഴ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9886 ആയി
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി ഏഴ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9886 ആയി.
നൂറുല്‍ ഇസ്‌ലാം മദ്‌റസ കൗക്കാട്, റഫീഖുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ ചക്കിട്ടംകുന്ന്, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ അയ്യായ റോഡ്(മലപ്പുറം), ദാറുല്‍ അത്ഫാല്‍ മദ്‌റസ കരിങ്ങനാട്, ഇസ്‌ലാമിക് സെന്റര്‍ മദ്‌റസ എം.ഇ.എസ് കോളജ് മണ്ണാര്‍ക്കാട് (പാലക്കാട്), സിറാജുല്‍ മുനീര്‍ മന്താരംപുതൂര്‍ (കന്യാകുമാരി), മദ്‌റസത്തുനൂര്‍ സിനാവ് മസ്‌ക്കത്ത് (ഒമാന്‍) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. മദ്‌റസകളില്‍ ഖുര്‍ആന്‍ പഠനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ കര്‍മപദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി. എല്ലാ മാസവും ഒരു ദിവസം മദ്‌റസകളില്‍ പ്രത്യേകം ഖുര്‍ആന്‍ പഠന ദിനമായി ആചരിക്കും.
റമദാന്‍ മാസത്തില്‍ ദിവസം ഒരു മണിക്കൂര്‍ വീതം ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. മുഅല്ലിംകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഇതിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട ആര്‍.പിമാരുടെ സേവനം ലഭ്യാമാക്കാനും യോഗം തീരുമാനിച്ചു.
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നടന്ന യോഗം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. ജന. സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, എം.എ ഖാസിം മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം മുഹ്‌യുദ്ദീന്‍ മൗലവി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, വി. മോയിമോന്‍ ഹാജി മുക്കം, എം.പി.എം ശരീഫ് കുരിക്കള്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പിണങ്ങോട് അബൂബക്കര്‍, പി. ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍ സംസാരിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."