HOME
DETAILS
MAL
അഴിമതിക്കേസുകളില്‍ ചീഫ് സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് വിജിലന്‍സ്
backup
February 27 2017 | 08:02 AM
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടഅഴിമതി കേസുകളില്‍ നടപടി സ്വീകരിക്കുന്നതില്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് വീഴ്ച പറ്റിയെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാര്ശയിന്മേല് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്ന ഹരജി തള്ളി കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലാണ് വിമര്‍ശനം.
അഴിമതി കേസുകളില്‍ സത്യസന്ധമായ നടപടി ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കെതിരായ സ്വതന്ത്ര അന്വേഷണത്തിന് വിജിലന്‍സിന് സൗകര്യം ഒരുക്കണമെന്നും വിജിലന്‍സ് കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."