കോഴിക്കോട്ട് വിദ്യാഭ്യാസ ബോര്‍ഡിന്റെ അന്തര്‍ ദേശീയ വിദ്യാഭ്യാസ സെമിനാര്‍
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റകളുടെ എണ്ണം പതിനായിരം പൂര്‍ത്തിയായതുമായി ബന്ധപ്പെട്ട് വിപുലമായ ആഘോഷ പരിപാടികള്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം രൂപം നല്കി. ഫെബ്രുവരി 27ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ അന്തര്‍ ദേശീയ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കും.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്റസകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ മൂവായിരം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കും.
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് രണ്ടുവരെ കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ വിദ്യാഭ്യാസ പ്രദര്‍ശനം നടക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്റസകളുടെ ഉത്ഭവം, ഘട്ടം ഘട്ടമായുള്ള വളര്‍ച്ച, പുതിയ പദ്ധതികള്‍ എന്നിവ പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും നടക്കും. പ്രദര്‍ശനം കാണുന്നതിനും സെമിനാറില്‍ പങ്കെടുക്കുന്നതിനും ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഏര്‍പ്പെടുത്തും.
പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മദ്റസ ശാക്തീകരണ കാംപയിന് ആചരിക്കും. മദ്റസകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സംവിധാനിക്കും.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹാദിയയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഴുന്നൂറോളം മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കുന്നതോടെ മദ്റസ സംവിധാനത്തിന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ലോകത്തിന് സമാനതകളില്ലാത്ത മാതൃകയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."