HOME
DETAILS
MAL
മനുഷ്യാവകാശ ലംഘനങ്ങള്‍ അനേ്വഷിക്കാന്‍ ഉത്തരവ്
backup
January 14 2019 | 19:01 PM
കൊല്ലം: ആലപ്പാട്ടെ ഖനന മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവിട്ടു.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കൊല്ലം ജില്ലാ കലക്ടറും ചവറ ഐ.ആര്.ഇ ജനറല്‍ മാനേജരും മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. ലീഗല്‍ സര്‍വിസ് വളന്റിയറായ രാജു മത്തായി നല്കിയ പരാതിയിലാണ് നടപടി. അന്‍പത് വര്‍ഷത്തിലേറെയായി തുടരുന്ന ഖനനം കാരണം 20,000 ഏക്കര്‍ പ്രദേശം കടലായി മാറിയെന്ന് പരാതിയില്‍ പറയുന്നു. 500 കുടുംബങ്ങള്‍ ഭൂരഹിതരായി. നിരവധി പേര്‍ക്ക് വീടൊഴിഞ്ഞ് പോകേണ്ടിവന്നുവെന്നും പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."