HOME
DETAILS
MAL
പാറക്കടവ് ജുമുഅത്ത് പള്ളി പുഴയിലേക്ക് മറിഞ്ഞ ഇന്നോവ കാര്‍
backup
January 15 2019 | 02:01 AM
പാറക്കടവ്: ആഴമേറിയ പുഴയിലേക്ക് തെറിച്ച് വീണ ഇന്നോവ കാറിലെ യുവാവിനെ സാഹസികമായി യുവാവ് രക്ഷപെടുത്തി. ഇന്നോവ കാറില്‍ പോകുമ്പോള്‍ പാറക്കടവ് ജുമുഅത്ത് പള്ളിക്കു സമീപത്തെ പുഴയിലേക്കാണ് കാര്‍ മറിഞ്ഞത്. ചെറുമോത്തെ റിസ്‌വാനും സുഹൃത്തും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.
ഈ സമയത്ത് ബൈക്കിലെത്തിയ വേവം സ്വദേശി ടി.ഷഹീര്‍ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. കാറിലുണ്ടായിരുന്ന റിസ്‌വാനെയും സുഹൃത്തിനെയും ഷഹീര്‍ സാഹസികമായാണ് കരക്കെത്തിച്ചത്. ഉടനെ ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."