സെക്രട്ടറിയേറ്റ് മാര്‍ച്ച് 15ന്
ആലപ്പുഴ : സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് 15ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ സമസ്ത മേഖലയിലും പരാജയമാണ്. ഇതിനായി മന്ത്രിമാരുടെ ഓഫിസുകള്‍ പ്രതീകാത്മകമായി ചാണകം തളിച്ച് ശുദ്ധീകരിക്കും.
മാര്‍ച്ച് നാലിന് കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശുദ്ധീകരണ പ്രക്രിയ നടത്തും. റേഷന്‍ വിതരണത്തില്‍ ക്രമക്കേടുകള്‍ ഉണ്ടായതും ശരിയായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതുമാണ് കേന്ദ്രം നിലപാട് കര്‍ശനമാക്കിയത്. വാങ്ങിയ അരിയുടെ കണക്കുപോലും ഇതുവരെയും സമര്‍പ്പിച്ചിട്ടില്ല. കേരളത്തില്‍ എന്‍.ഡി.എ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്.
വെളളാപളളിയുടെ പ്രസ്താവനകളെകുറിച്ച് പ്രതികരിക്കുന്നില്ല. എസ്.എന്‍.ഡി.പി പോലുളള വലിയ പ്രസ്ഥാനത്തിന്റെ കാര്യങ്ങള്‍ വെളളാപളളി പറയുമ്പോള്‍ അതില്‍ ഇടപ്പെട്ട് സംസാരിക്കുന്നത് ഉചിതമല്ല. എന്നാല്‍ തുഷാര്‍ വെളളാപളളിയും ബി.ഡി.ജെ.എസും എന്‍.ഡി.എയ്‌ക്കൊപ്പം ഉണ്ട്. 15ന് നടക്കുന്ന മാര്‍ച്ചില്‍ മുഴുവന്‍ ഘടകകക്ഷികളും ഉണ്ടാകും.
കേരളത്തില്‍ എന്‍.ഡി.എയില്‍നിന്നും ആരും പിരിഞ്ഞുപോയിട്ടില്ലെന്നും പി.സി തോമസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രാജന്‍ കണ്ണാട്ട് , അഹമ്മദ് തോട്ടത്തില്‍, ജസ്റ്റിന്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."