HOME
DETAILS
MAL
ജീവനക്കാര്‍ക്ക് ഉടന്‍ ക്ഷാമബത്ത അനുവദിക്കണം: ഉമ്മന്‍ചാണ്ടി
backup
February 04 2020 | 18:02 PM
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കുടിശ്ശികയുള്ള 12 ശതമാനം ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ക്ഷാമബത്ത അനുവദിക്കുക, ശമ്പളപരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെറ്റോ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശമ്പള കമ്മിഷനെ പ്രഖ്യാപിച്ചതല്ലാതെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെയര്‍മാന്‍ ചവറ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. എം. സലാഹുദ്ദീന്‍, എന്‍.എല്‍ ശിവകുമാര്‍, കെ.എ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."