HOME
DETAILS

എല്ലാം വിറ്റുതുലയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍

  
backup
February 04 2020 | 18:02 PM

pinangode-aboobakkar-todaysarticle-05-02-2020

സാമ്പത്തിക ഏകീകരണം എന്നത് രാഷ്ട്രീയ ഏകീകരണത്തിനുള്ള ഫാസിസത്തിന്റെ ആദ്യ ചുവടുവെപ്പാണ്. കേന്ദ്രധനമന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ് രാജ്യത്ത് സാമ്പത്തിക മാന്ദ്യം വര്‍ധിപ്പിക്കുകയും ജനങ്ങളുടെ വാങ്ങല്‍ശേഷി ക്ഷയിപ്പിച്ച് മാര്‍ക്കറ്റിലെ പണമൊഴുക്ക് വേഗത കുറഞ്ഞ് ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്യും. ഫാസിസം വരാന്‍ ലോകത്ത് എപ്പോഴും പ്രഥമ പടിയായി കണ്ടണ്ടത് സാമ്പത്തിക ഏകീകരണം തന്നെയാണ്. ഇന്ത്യയിലെ ഭൂസ്വത്തിന്റെ 73 ശതമാനവും 20 ശതമാനമുള്ള കോര്‍പ്പറേറ്റുകളുടെ കൈവശമാണുള്ളത്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പ്രത്യേക പാക്കേജുകളില്ല, പുറമേ ധനക്കമ്മി നികത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനാണ് ബജറ്റില്‍ നിര്‍ദേശമുള്ളത്. ധനക്കമ്മി 3.3 ശതമാനത്തേക്കാള്‍ താഴാതെ സൂക്ഷിക്കണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നണ്ടു. അങ്ങനെ വന്നാല്‍ പിന്നീട് പിടിച്ചുകെട്ടാന്‍ കഴിയാത്ത വിധമുള്ള സാമ്പത്തിക തകര്‍ച്ച രാജ്യം നേരിടേണ്ടണ്ടിവരും.
റവന്യു കമ്മി നികത്താന്‍ പൊതുസമ്പത്ത് വിറ്റഴിക്കുന്ന നടപടികള്‍ സാമ്പത്തിക ഉത്തേജനത്തിന് സഹായകമല്ല. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു കൊണ്ടണ്ടുവന്ന സാമ്പത്തിക നയങ്ങളും അതിന്റെ പിന്‍ബലത്തില്‍ വളര്‍ച്ച പ്രാപിച്ച പൊതുമേഖലാ സ്ഥാപനങ്ങളും കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വിറ്റ് കാശുണ്ടണ്ടാക്കി റവന്യു വര്‍ധിപ്പിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. അടിസ്ഥാന വികസന, കാര്‍ഷിക രംഗങ്ങളില്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതികള്‍, തരിശുഭൂമി ഉപയോഗപ്പെടുത്തല്‍, ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങി തൊഴില്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ സ്ഥാനം പിടിച്ചില്ല.
അടിസ്ഥാന വര്‍ഗവും മധ്യവര്‍ഗവും മുന്നോട്ടു നടക്കാന്‍ വഴികാണാതെ ആശങ്കയിലാണ്. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലാ പടയാണ് ഇന്ത്യയിലുള്ളത്. തൊഴില്‍ സാധ്യതകളുണ്ടണ്ടാകുന്ന യാതൊരു വാതിലുകളും തുറന്നുകാണുന്നില്ല. രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍ തുറന്നു തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് ഉള്ളി ഭക്ഷിക്കാത്ത ധനകാര്യ മന്ത്രി പറയുന്നത്. 130 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് 100 വിമാനത്താവളങ്ങള്‍ക്ക് പരമാവധി എത്ര പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും? സാമ്പത്തിക അടിമത്വം വളര്‍ത്തി പട്ടിണിപ്പാവങ്ങളെ സൃഷ്ടിച്ചു ഫാസിസത്തിന് അധികാരത്തിലേക്കുള്ള രാജവീഥി ഒരുക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തുവരുന്നത്.
തറവാട്ടു കാരണവന്മാര്‍ പത്രാസ് ജീവിതം നയിക്കാന്‍ ഭൂസ്വത്തുക്കള്‍ വില്‍ക്കുന്നതുപോലെയാണ് കേന്ദ്ര ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നത്. അടക്കയും തേങ്ങയും നെല്ലും വിറ്റുവരവില്ലാത്ത കാലം വന്നാല്‍ കാരണവര്‍ക്കൊപ്പം തറവാട്ടിലെ മുഴുവന്‍ ആളുകളും പട്ടിണി കിടക്കേണ്ടണ്ടി വരും. ഉള്ള ഭൂസ്വത്തുക്കള്‍ കൃഷി യോഗ്യമാക്കി വര്‍ധിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടണ്ടത്. വിറ്റു തുലച്ചു തറവാട് മുടിക്കുകയല്ല വേണ്ടത്. കഴിഞ്ഞ 20 വര്‍ഷങ്ങളായി കാര്‍ഷിക നാണ്യവിളകള്‍ക്ക് പറയത്തക്ക വിലവര്‍ധനവ് ഉണ്ടണ്ടായിട്ടില്ല. എന്നാല്‍, കൂലി ചെലവുകള്‍ 200 മടങ്ങെങ്കിലും വര്‍ധിച്ചു. ലാഭകരമായ ഒരു കൃഷി ഇന്നത്തെ ഇന്ത്യയില്‍ പറഞ്ഞുതരാനില്ല. ഇന്ത്യയുടെ ആത്മാവ് എന്നറിയപ്പെടുന്ന ഗ്രാമങ്ങള്‍ വരണ്ടണ്ടു കഴിഞ്ഞു. ജലസേചന സൗകര്യങ്ങള്‍ ലഭ്യമല്ല, ശാസ്ത്രീയ കൃഷി രീതികള്‍ കര്‍ഷകര്‍ക്ക് അറിവില്ല, വിത്തും വളവും സബ്‌സിഡി നിരക്കില്‍ ലഭ്യമല്ല, ന്യായമായ വില മാര്‍ക്കറ്റില്‍ കിട്ടുന്നില്ല, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ മാര്‍ക്കറ്റില്‍ എത്തിക്കാനുള്ള അടിസ്ഥാന റോഡ് ഗതാഗത സൗകര്യങ്ങളില്ല. ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ കാര്‍ഷിക രംഗത്ത് ഉത്തേജനം ഉണ്ടണ്ടാക്കുന്ന യാതൊരു പദ്ധതിയും നിര്‍ദേശിച്ചതുമില്ല.
റവന്യു കമ്മി, ധനക്കമ്മി എന്നിവ പടിപടിയായി കുറയ്ക്കുന്നതിനു പകരം അവയുടെ വര്‍ധനവിനു ആക്കം കൂട്ടുന്നു. നിത്യ, റവന്യു ചെലവുകള്‍ക്ക് കടംവാങ്ങി നിറവേറ്റുന്ന രീതി മാറ്റമില്ലാതെ തുടരുന്നു, കടക്കെണിയില്‍പ്പെട്ട് രാജ്യം തിരിച്ചടവിനും പലിശയടവിനും വേണ്ടണ്ടി വന്‍ തുക മാറ്റി വെക്കേണ്ടണ്ടിവരുന്നു. പുതിയ നികുതി നിര്‍ദേശങ്ങള്‍ (പ്രായോഗികവും അടിസ്ഥാന വര്‍ഗത്തിന് പ്രയാസങ്ങള്‍ ഇല്ലാത്തതുമായ) കണ്ടെണ്ടത്താനുള്ള പഠനങ്ങള്‍ നടക്കുന്നില്ല. കുതിച്ചുയരുന്ന നോണ്‍ പ്ലാന്‍ റവന്യു ചെലവ് നിയന്ത്രിക്കാതെ നയങ്ങള്‍ തുടരുന്നു. അനാവശ്യ ചെലവുകള്‍, ആഡംബര ചെലവുകള്‍ സൃഷ്ടിക്കുക വഴി ഖജനാവ് കാലിയാവുന്നു.
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടപ്പിലാക്കുന്ന ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണം ഭരണ ചെലവ് വര്‍ധിപ്പിക്കാനും അടിസ്ഥാന വികസനങ്ങള്‍ക്ക് ഫണ്ടണ്ട് നീക്കിവെക്കാനും കഴിയാതെ രാഷ്ട്രത്തിന്റെ ചലനവേഗത കുറയുന്നു. ഭാവി ധന സാധ്യത പരിഗണിക്കാതെ സമ്മര്‍ദ ഗ്രൂപ്പുകള്‍ക്ക് വഴങ്ങി പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നു, തൊഴിലില്ലാതെ ശമ്പളം വാങ്ങുന്ന കുറെയധികം ജീവനക്കാരെ സഹിക്കാന്‍ രാജ്യം നിര്‍ബന്ധിതരാവുന്നു. എണ്ണിയാല്‍ ഒടുങ്ങാത്ത കോര്‍പ്പറേഷനുകളും കമ്മിഷനുകളും രാഷ്ട്രത്തിന്റെ ഖജനാവ് ചോര്‍ത്തി കൊണ്ടണ്ടുപോകുന്നു. രാഷ്ട്രീയ നേതൃത്വത്തിന് വോട്ട് ബാങ്ക് നിര്‍മാണത്തിനപ്പുറത്ത് വിശാല കാഴ്ചപ്പാട് നഷ്ടപ്പെട്ടിരിക്കുന്നു. ബജറ്റുകളില്‍ വരവ്, ചെലവ് കണക്കുകള്‍ പെരുപ്പിച്ചുകാണിച്ചു വികൃതമാക്കി, നടപ്പിലാക്കാന്‍ കഴിയാത്ത രേഖയാക്കി മാറ്റുന്നു.
സാമ്പത്തിക അരാജകത്വം വളര്‍ത്തി ഭീതിയും നിരാശയും ഉപയോഗപ്പെടുത്തി അധികാരം നേടുകയാണ് ഫാസിസ്റ്റുകള്‍ ചെയ്തിട്ടുള്ളത്. ലോകത്ത് പൊതുവേ സാമ്പത്തിക മാന്ദ്യമുണ്ടണ്ട്. അതിന്റെ ഭാഗമാണ് ഇന്ത്യയിലിപ്പോള്‍ പ്രകടമായി അനുഭവപ്പെടുന്നത് എന്ന ഭരണാധികാരികളുടെ ഭാഷ്യം വസ്തുതാപരമല്ല. മികച്ച സാമ്പത്തിക നയങ്ങള്‍ കാരണം മലേഷ്യ വികസിത രാഷ്ട്ര പട്ടികയിലേക്ക് ഇടം നേടുകയാണ്. ഒന്നര പതിറ്റാണ്ടണ്ട് കൊണ്ടണ്ട് സിംഗപ്പൂര്‍ സമ്പന്ന രാഷ്ട്രമായി വളര്‍ന്നുകഴിഞ്ഞു. ഇന്ത്യയുടെ സാമ്പത്തികനില പരുങ്ങലിലേക്ക് നീങ്ങുന്നു.
15 കോടി ജനങ്ങളെങ്കിലും നാടോടികളാണ് ഭാരതത്തില്‍. 35 കോടി ജനങ്ങള്‍ക്ക് കയറിക്കിടക്കാന്‍ വീടില്ല. ഉല്‍പാദനം മുന്നോട്ടില്ല, പിറകോട്ടാണ്. കയറ്റുമതിയില്‍ പ്രകടമായ വര്‍ധനയില്ല. ഇറക്കുമതി കൂട്ടേണ്ടണ്ടിവരുന്നു. ഭരണ ചെലവ് അടിക്കടി കൂടുന്നു. രാജ്യത്ത് പ്രക്ഷോഭത്തിന്റെ സാഹചര്യം നിലനില്‍ക്കുന്നു. സമാധാനം തകര്‍ന്ന ഒരു രാഷ്ട്രത്തിനും വളരാനാവില്ല. അയല്‍പക്കവുമായി അകല്‍ച്ചയിലാണ് നാം. നയതന്ത്ര മേഖലയിലൂടെ ലോക സമൂഹങ്ങളുമായി വൈകാരികമായ അടുപ്പം സ്ഥാപിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. യൂറോപ്യന്‍ യൂണിയനും അമേരിക്കയും അറബ് രാഷ്ട്രങ്ങളും ഇന്ത്യയുടെ വര്‍ത്തമാന സാഹചര്യങ്ങളെ ഉത്കണ്ഠയോടെയാണ് കാണുന്നത്. ഇന്ത്യ നിക്ഷേപ സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ വരണം. ചലന രഹിതമാര്‍ക്കറ്റില്‍ ധനം ഇറക്കാന്‍ ആരും താല്‍പര്യം കാണിക്കില്ല.
ഹോട്ടല്‍ വ്യവസായം, ടൂറിസം തകര്‍ന്നു. വാഹന നിര്‍മാതാക്കളൊക്കെ ഒന്നൊന്നായി കമ്പനി അടച്ചുപൂട്ടുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്യുന്നു. രാഷ്ട്രം ചരിത്രത്തിലില്ലാത്ത പട്ടിണിയിലേക്ക് നീങ്ങുകയാണ്. നരേന്ദ്രമോദിയും ബി.ജെ.പിയും ഇന്ത്യ ഒരു പട്ടിണി രാജ്യമാക്കിമാറ്റി കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  14 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  27 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago