സ്ത്രീ ശാക്തീകരണത്തിന് മതിലോ കുളമോ കുഴിക്കേണ്ടതില്ല: ജസ്റ്റിസ് സിറിയക് ജോസഫ്
പൂച്ചാക്കല്‍: സ്ത്രീ ശാസ്തീകരണത്തിനും ലിംഗ സമത്വത്തിനും മുറവിളി കൂട്ടുന്ന കാലമാണിത്. ഇതിനായി മതിലോ കുളമോ കുഴിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി റിട്ട. ജഡ്ജ് സിറിയക് ജോസഫ് പറഞ്ഞു. വേള്‍ഡ് വിഷന്‍ വാര്‍ഷികവും തൈക്കാട്ടുശ്ശേരി കണിയാംപറമ്പില്‍ മേരീ മാത്യു സ്മരണ അവാര്‍ഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സ്ത്രീകള്‍ക്കേ കഴിയൂ. അതിലൂടെ സ്ത്രീ ശാസ്തീകരണം തനിയെ സാധ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേള്‍ഡ് വിഷന്‍ സി.ഒ ജോയി കെ. മാത്യു അധ്യക്ഷനായി. പന്തളം കൊട്ടാരം പ്രതിനിധി പി.ജി ശശികുമാര്‍ വര്‍മ, കോവില്‍മല രാജാവ് രാമന് രാജമന്നന്, എം എം ആരിഫ് എംഎല്‍എ എന്നിവര്‍ ജീവകാരുണ്യ രംഗത്ത് സേവനം അര്‍പ്പിച്ച ലത അനൂപ്, ഡെയ്സി ജേക്കബ്, നിഷ ജോസ് കെ മാണി, ഐഷ മാധവ് തുടങ്ങിയവരെ അവാര്‍ഡ് നല്കി ആദരിച്ചു. ജല സ്പര്‍ശം കൊതിക്കുന്ന വേരുകള്‍ എന്ന ഡോക്യുമെന്ററിയുടെ പൂജാകര്‍മം ഇ.എസ് ബിജിമോള്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചലച്ചിത്ര താരങ്ങളായ അംബിക മോഹന്‍, മാനസ രാധാകൃഷ്ണന്, റിതു കല്യാണി, ഗായകന് ആദിത്യ സുരേഷ്, ബിബി പ്രസാദ്, ജാക്സന് ആറാട്ടുകുളം, പൂച്ചാക്കല്‍ ജോസ്, ഷാജി തുണ്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സി.ബി സര്‍ക്കാരിന്റെ മാജിക് ഷോയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."