HOME
DETAILS
MAL
എ.എഫ്.സി കപ്പ്: ബംഗളൂരുവിന് ആദ്യ മത്സരം
backup
February 04 2020 | 18:02 PM
ബംഗളൂരു: എ.എഫ.്സി കപ്പ് സീസണിലെ ആദ്യ മത്സരത്തിനായി ബംഗളൂരു ഇന്ന് കളത്തിലിറങ്ങുന്നു. ഭൂട്ടാനിലെ തിംഫുവില്‍ നടക്കുന്ന സെക്കന്റ് പ്രിലിമിനറി റൗണ്ടിലെ ആദ്യ ലീഗ് മത്സരത്തില്‍ ഭൂട്ടാന് ക്ലബ്ബായ പാരോ എഫ്.സിയാണ് എതിരാളികള്‍. ഈ മാസം 12ന് ബംഗളൂരുവിന്റെ മൈതാനത്താണ് രണ്ടാം ലീഗ് മത്സരം. 2019ലെ ചാംപ്യന്മാരായി എ.എഫ്.സി കപ്പിനെത്തുന്ന ടീം നിലവില്‍ മികച്ച ഫോമിലാണ്. ലീഗ് പട്ടികയില്‍ ആദ്യ നാലിനുള്ളില്‍ നില്ക്കുന്ന ടീം അടുത്ത എ.എഫ്.സിയിലേക്കുള്ള കുതിപ്പിലാണ്. യുവാന്‍ ഗോണ്‍സാലെസ്, എറിക്ക് പാര്‍ട്ടലു, നിലി പെര്‍ഡോമോ, ഡെഷോണ്‍ ബ്രൗണ്‍ തുടങ്ങിയ വിദേശ കളിക്കാര്‍ ഉള്‍പ്പെടുന്ന ടീമില്‍ മികച്ച താരങ്ങളുടെ ഒരു നീണ്ടനിര തന്നെയുണ്ട്. അതേസമയം, ഭൂട്ടാനിലെ ഒന്നാംനിര ടീമുകളിലൊന്നാണ് പാരോ എഫ്.സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."