ക്വാര്‍ട്ടര്‍ ലൈനപ്പായി
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പിലെ നാളെ നടക്കുന്ന എ ഡിവിഷന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ആദ്യ ക്വാര്‍ട്ടറില്‍ മധ്യപ്രദേശ് സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യെ നേരിടും.
രണ്ടാം ക്വാര്‍ട്ടറില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി പഞ്ചാബിനെ നേരിടും. മൂന്നാം ക്വാര്‍ട്ടറില്‍ ഹരിയാന ഹോക്കി ഒഡിഷയുമായി ഏറ്റുമുട്ടും. അവസാന ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയ്ക്ക് ഹോക്കി ജാര്‍ഖണ്ഡാണ് എതിരാളി. ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ ഹരിയാന സായി മത്സരം 3-3ന്റെ സമനിലയില്‍ അവസാനിച്ചു.
സമനിലയായെങ്കിലും ഹരിയാന ഗോള്‍ ശരാശരിയുടെ ആനുകൂല്യത്തില്‍ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി. ഹോക്കി ഹിമാചലിനെ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്ത് മധ്യപ്രദേശ് ഗ്രൂപ്പ് എ ജേതാക്കളായി ക്വാര്‍ട്ടര്‍ യോഗ്യത നേടി. മധ്യപ്രദേശിനായി കരിഷ്മ സിങ്ങ് രണ്ട് ഗോള്‍ നേടി. ഇതോടെ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ നേട്ടക്കാരികളില്‍ ഏഴ്് ഗോളുമായി കരിഷ്മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പമെങ്കിലും ഗോള്‍ ശരാശരിയില്‍ ഒഡിഷയെ പിന്നിലാക്കിയാണ് കേരളം ഉള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ നിന്നും മധ്യപ്രദേശ് ക്വാര്‍ട്ടറില്‍ ഇടം നേടിയത്. ഗ്രൂപ്പ് സിയില്‍ മഹാരാഷ്ട്ര ചണ്ഡീഗഢ് മത്സരവും 4-4ന്റെ സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് സിിയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായണ് മഹാരാഷ്ട്രയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.
ഗ്രൂപ്പ് സിയില്‍ ഹോക്കി യൂണിറ്റ് ഓഫ് തമിഴ്‌നാടിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് പഞ്ചാബ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ഡിയില്‍ സി.ആര്‍.പി.എഫിനെ 1-0ന് തോല്‍പിച്ചാണ് ജാര്‍ഖണ്ഡ് ക്വാര്‍ട്ടറിലെത്തിയത്. ടോപ്പോ അല്‍ബേല റാണിയാണ് ജാര്‍ഖണ്ഡിന്റെ വിജയഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."