ഇഗ്‌നോ കോഴ്‌സ്: അപേക്ഷാ തിയതി നീട്ടി
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി (ഇഗ്‌നോ) ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഈ മാസം 15 വരെ നീട്ടി. പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പൊലിസ് ട്രെയിനിങ് കോളജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം.
ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, പാരാലീഗല്‍ പ്രാക്ടീസില്‍ ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്‌സ്, ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
നിശ്ചിത യോഗ്യതയുളളവര്‍ www.ignou.ac.in എന്ന ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഗ്‌നോ സ്റ്റഡി സെന്ററായി പൊലിസ് ട്രെയിനിങ് കോളജ് തിരഞ്ഞെടുക്കണം. വിശദവിവരങ്ങള്‍ ഇതേ സൈറ്റിലും 7012439658, 9497942567, 9495768234 എന്നീ ഫോണ്‍മ്പരുകളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."