മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മണിപ്പാല്‍ യൂനിവേഴ്‌സിറ്റി അടുത്ത അധ്യയന വര്‍ഷത്തിലേയ്ക്കുള്ള വിവിധ കോഴ്‌സുകളിലേയ്ക്ക് (എം.ഇ.ടി 2020) അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിങ്, പാരാ മെഡിക്കല്‍ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലേയ്ക്ക് നടത്തുന്ന കോഴ്‌സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഓണ്‍ലൈനായി നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. ഏപ്രില്‍ 17 മുതല്‍ 26വരെയായിരിക്കും പ്രവേശന പരീക്ഷ. ഏപ്രില്‍ 6 മുതല്‍ 10വരെ ഓണ്‍ലൈന്‍ ടെസ്റ്റിന് ബുക്ക് ചെയ്യാം. പ്രവേശന പരീക്ഷയില്‍ കഴിഞ്ഞ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മെയ് 11 മുതല്‍ 20വരെ കൗണ്‍സിലിങ്ങ് നടത്തും.
എയറനോട്ടിക്‌സ്, ഓട്ടോമൊബൈല്‍, ബയോ മെഡിക്കല്‍, ബയോടെക്‌നോളജി, കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ്, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, മെക്കാനിക്കല്‍, മെക്കോട്രോണിക്‌സ്, ഡാറ്റാ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങ് എന്നീ ബ്രാഞ്ചുകളിലേയ്ക്കാണ് ബി.ടെക് കോഴ്‌സ് നടത്തുന്നത്. മണിപ്പാല്‍ യൂനിവേഴ്‌സിറ്റി, ജയ്പൂരിലെ മണിപ്പാല്‍ യൂനിവേഴ്‌സിറ്റി, സിക്കിമിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങിലേയ്ക്ക് ബി.ടക് കോഴ്‌സിന് ഒറ്റ അപേക്ഷ മതി.
ബി.ആര്‍ക്ക്, ഫാഷന്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍ എന്നീ ബിരുദ കോഴ്‌സുകള്‍ക്കും എം.എ ഇന്റീരിയര്‍ ഡിസൈന്‍, മാസ്‌റ്റേഴ്‌സ് ഇന്‍ അര്‍ബന്‍ ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ് കോഴ്‌സ് എന്നിവയിലാണ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ കോഴ്‌സുള്ളത്.
ഇ ബാങ്കിങ്ങ് ആന്‍ഡ് ഫിനാന്‍സ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്, പ്രെഫഷണല്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍, ഹ്യുമന്റിസോഴ്‌സ്, മാര്‍ക്കറ്റിങ്, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം, ഫാമിലി ബിസിനസ് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ് ആന്‍ഡ് ടൂറിസം, ഫാമിലി ബിസിനസ് മാനേജ്‌മെന്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റ് എന്നിവയില്‍ ബി.ബി.എ കൂടാതെ ബി.കോംഎം.കോം, എം.ബി.എ, പി.ജി ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കും അപേക്ഷിക്കാം.
ഹോട്ടല്‍ മാനേജ്‌മെന്റ്, മീഡിയ കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ സയന്‍സ്, പാരാ മെഡിക്കല്‍ കോഴ്‌സുകള്‍, നഴ്‌സിങ്ങ്, ഫാര്‍മസി, പബ്‌ളിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്‌സ്എന്നീ കോഴ്‌സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.manipal.edu എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."