ന്യൂനപക്ഷ-ദലിത് മുന്നേറ്റം അനിവാര്യം: അബ്ദുല്‍ ഖാദര്‍ മൗലവി
ശ്രീകണ്പുരം: വര്‍ത്തമാനകാല ഇന്ത്യയില്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭരണഘടനക്കും യാതൊരുവിലയും കല്പിക്കാത്ത സാഹചര്യത്തെ രാജ്യത്തെ ന്യൂനപക്ഷ ദലിത് മതേതര മുന്നേറ്റം കൊണ്ട് തകര്‍ക്കാന്‍ കഴിയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി.
മുസ്ലിം ലീഗ് ഇരിക്കൂര്‍ മണ്ഡലം കണ്‍വന്‍ഷനും കണ്ണൂര്‍ സര്‍വകലാശാലാ സെനറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.പി.എ റഹീമിനുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും കാക്കാന്‍ പാകമായ സര്‍ക്കാര്‍ രാജ്യത്ത് ഉണ്ടാവണമെന്നും മൗലവി പറഞ്ഞു. പി.ടി.എ കോയ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
എം.പി.എ റഹീമിനുള്ള ഉപഹാരം മുസ്ലിം ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി അബ്ദുല്‍കരീം ചേലേരിയും കെ.പി മൊയ്തീന് ഹാജിയും സമ്മാനിച്ചു. എസ്. മുഹമ്മദ്, ടി.എന്‍.എ ഖാദര്‍, എന്‍.പി റഷീദ്, വി.എ റഹീം, പി.പി ഖാദര്‍, വി.വി അബ്ദുല്ല, യു.പി മുസ്തഫ, പി.ടി മുഹമ്മദ്, യു.പി അബ്ദുറഹ്മാന്, എന്‍.യു അബ്ദുല്ല, കെ,ടി കരീം, പി. ഷഫീര്‍, മൂസാന്‍ കുട്ടി തേറളായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."