പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം: ബിന്ദു
ശാസ്താംകോട്ട: കേരളത്തില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത് അധികാരത്തിലേറ്റിയ ജനങ്ങളെ ചാട്ടവാറുകൊണ്ടടിക്കുന്ന സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സര്‍വ മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും നടപ്പാക്കിയ സര്‍ക്കാര്‍ പീഡനത്തിലും റിക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്. സര്‍വ മേഖലയിലും സമ്പൂര്‍ണ്ണ പരാജയമെന്ന് തെളിയിച്ച മുഖ്യമന്ത്രി അടിയന്തിരമായി ആഭ്യന്തവകുപ്പ് ഒഴിയണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മഠത്തില്‍ രഘു അധ്യക്ഷത വഹിച്ചു. കൃഷ്ണവേണി ശര്‍മ്മ, കെ സുകുമാരന്‍ നായര്‍, സി.കെ പൊടിയന്, എച്ച് അബ്ദുല്‍ ഖലീല്‍, വൈ ഗ്രിഗറി, എച്ച് നസീര്‍, കെ.പി റഷീദ്, ശൂരനാട് സുവര്‍ണ്ണന്‍, എന്‍ കൃഷ്ണപിള്ള, രവീന്ദ്രന്‍പിള്ള, ഗംഗാദേവി, അശോകന്‍പിള്ള, വേണുവൈശാലി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."