കെ.എസ്.എസ്.പി.എ സംസ്ഥാന സമ്മേളനം മഞ്ചേരിയില്‍
മഞ്ചേരി: കേരളാ സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 18, 19 തിയതികളില്‍ മഞ്ചേരിയില്‍ നടക്കും. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ 18നു രാവിലെ ഒന്‍പതിനു സംസ്ഥാന പ്രസിഡന്റ് അയത്തില്‍ തങ്കപ്പന്‍ പതാക ഉയര്‍ത്തും. 10നു നടക്കുന്ന വിളമ്പര സമ്മേളനം ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
മങ്ങാട് രാജേന്ദ്രന്‍ അധ്യക്ഷനാകും. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. വനിതാ സമ്മേളനം എ.ഐ.സി.സി അംഗം പ്രൊഫ. ഹരിപ്രിയ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. നദീറ സുരേഷ് അധ്യക്ഷയാകും. നഗരസഭാധ്യക്ഷ വി.എം സുബൈദ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ ബി.സി ഉണ്ണിത്താന്‍ അധ്യക്ഷനാകും. പൊതുസമ്മേളനം കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. എ.പി അനില്‍കുമാര്‍ എം.എല്‍.എ പങ്കെടുക്കും. കലാസന്ധ്യയും അരങ്ങേറും. 19ന് രാവിലെ സ്മൃതിയാത്രയും ഗാന്ധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും. ഉദ്ഘാടന സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് അധ്യക്ഷനാകും. കെ. മുരളീധരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സെമിനാര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഡി.എ ഹരിഹരന്‍, വി.എ ലത്വീഫ്, എം. ശിവരാമന്‍ നായര്‍, എം.സി.കെ ബീരാന്‍, ടി. വിനയദാസ്, വി.സി നാരായണന്‍കുട്ടി, സി. ചെള്ളി, എം. പുരുഷോത്തമന്‍, എ. ചന്ദ്രശേഖരനുണ്ണി, പി.സി ജേക്കബ്, പി. അബ്ദുല്‍ അസീസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."