പ്രകൃതിവാതക പൈപ്പ്‌ലൈനിന് അപകടം കുറവെന്ന് ഗെയില്‍
കൊച്ചി: പ്രകൃതിവാതക പൈപ്പ്‌ലൈനിന് അടുക്കളയിലെ പാചകവാതക സിലിന്‍ഡറിനേക്കാള്‍ അപകടം കുറവാണെന്നു ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്(ഗെയില്‍) ഹൈക്കോടതിയെ അറിയിച്ചു. പ്രകൃതിവാതകം ചോര്‍ന്നാല്‍ പാചകവാതകത്തെ പോലെ തീപിടിക്കാന്‍ സാധ്യത കുറവാണ്.
പൈപ്പ്‌ലൈനിനൊപ്പം സ്ഥാപിച്ചിട്ടുള്ള ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ മുഖേന എവിടെ ചോര്‍ച്ച ഉണ്ടെങ്കിലും ഉപഗ്രഹ സഹായത്തോടെ കണ്ടെത്തി പരിഹാര നടപടി സ്വീകരിക്കാന്‍ കഴിയും.
പ്രകൃതിവാതക ചോര്‍ച്ചയുണ്ടോയെന്നു കൊച്ചിയില്‍ സ്ഥാപിക്കുന്ന റീജിയനല്‍ ഗ്യാസ് മാനേജ്‌മെന്റ് സെന്റര്‍ തുടര്‍ച്ചയായി നിരീക്ഷിക്കും.
ഡല്‍ഹിയിലെ നാച്വറല്‍ ഗ്യാസ് മാനേജ്‌മെന്റ് സെന്ററും ഇതോടൊപ്പം നിരീക്ഷണം നടത്തും. അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണു പൈപ്പിടുന്നത്. ഡല്‍ഹി, മുംബൈ, നഗരങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ ഒരു അനിഷ്ടസംഭവം പോലുമില്ലാതെ പ്രകൃതിവാതകം ഉപയോഗിക്കുന്നത് പദ്ധതി എത്രമാത്രം സുരക്ഷിതമാണെന്നതിന് ഉദാഹരണമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 3300 കോടി രൂപയുടേതാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി. ഗാര്‍ഹിക, വാണിജ്യ, ഗതാഗത മേഖലകളില്‍ പ്രകൃതിവാതകം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഇതുവരെ 12000 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചു.
സ്ഥലം സ്ഥിരമായി ഏറ്റെടുക്കുകയല്ല, മറിച്ച് പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനായി ഭൂമി ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ് ഏറ്റെടുക്കുന്നതെന്നും ചീഫ് എന്‍ജിനീയര്‍ ടോം മാത്യു നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."