വിവാദ പ്രസംഗം: കെ സുരേന്ദ്രനെതിരേ നടപടി പരിശോധിക്കും
തിരുവനന്തപുരം: കെ. സുരേന്ദ്രന് നടത്തിയ വിവാദ പ്രസംഗത്തിനെതിരേ എന്ത് നിയമനടപടി സ്വീകരിക്കാമെന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയെ അറിയിച്ചു. പ്രകോപനം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആര്.എസ്.എസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കരികെ ബോംബെറിഞ്ഞ കേസില്‍ അന്വേഷണ നടപടി പുരോഗമിക്കുകയാണ്.
ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മതനിരപേക്ഷതയ്ക്ക് ഭീഷണിയാവുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ദലിതര്‍ക്കെതിരേ നടത്തുന്ന മനുഷ്യത്വ രഹിത സംസ്കാരം കേരളത്തിലും കൊണ്ടുവരാനാണ് ശ്രമം. നേമത്ത് ദലിത് അധ്യാപികയ്ക്കെതിരെ നടന്ന ക്രൂരമായ ആക്രമണം ഇതിന് തെളിവാണ്. ഈ കേസിലും ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ആര്.എസ്.എസ് ക്യാംപുകള്ക്കെതിരേയും ദലിത് പീഡനങ്ങള്‍ക്കെതിരേയും ശക്തമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും എ.എന്‍ ഷംസീറിനെ മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."