ഉല്‍പാദന ചെലവു പോലും ലഭിക്കാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍; കോഴി കര്‍ഷകരെ തകര്‍ക്കാന്‍ ഇതര സംസ്ഥാന ലോബി
ചെറുവത്തൂര്‍:നികുതി വെട്ടിച്ചുള്ള കോഴിക്കടത്തും ഇടനിലക്കാരുടെ ചൂഷണവും അതിജീവിക്കാനാകാതെ ചെറുകിട കോഴി കര്‍ഷകര്‍ പ്രതിസന്ധിയില്‍. പൂര്‍ണ വളര്‍ച്ചയെത്തിയ കോഴികള്‍ ഫാമുകളില്‍ ചത്തൊടുങ്ങുമെന്ന നിലയിലാണ് ഇപ്പോള്‍. 48 രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ ലഭിക്കുന്നത്. ഇവയ്ക്ക് ഒരു കിലോ വളര്‍ച്ചയെത്തണമെങ്കില്‍ കര്‍ഷകര്‍ക്ക് 90 രൂപ ചെലവു വരും. ഇടനിലക്കാര്‍ വഴിയാണ് ഈ കോഴികളെ വില്പന കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. എന്നാല്‍ ഒരു കിലോ കോഴിക്ക് 67 രൂപ മാത്രമേ കര്‍ഷകര്‍ക്ക് നല്‍കാന്‍ കഴിയൂ എന്നതാണ് ഇടനിലക്കാരുടെ നിലപാട്.
ഒരു കിലോയില്‍ 23 രൂപയുടെ നഷ്ടം കര്‍ഷകര്‍ക്ക് വന്നു ചേരുന്നു. ഇടനിലക്കാരുമായി ചേര്‍ന്ന് ലോബികള്‍ നടത്തുന്ന നീക്കമാണ് ഈ വിലത്തകര്‍ച്ചയ്ക്ക് പിന്നിലെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ണാടകയില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നും നികുതി വെട്ടിച്ചുള്ള കോഴിക്കടത്തും വ്യാപകമാണ്.
ഇങ്ങനെ എത്തിക്കുന്ന കോഴികള്‍ കിലോയ്ക്ക് 67 രൂപയ്ക്കാണ് ഇടനിലക്കാരിലേക്ക് എത്തുന്നത്. ഈ വില മാത്രമേ ചെറുകിട കര്‍ഷകര്‍ക്കും നല്‍കാന്‍ കഴിയൂ എന്നാണു ഇവരുടെ നിലപാട്. ചെറുകിട കര്‍ഷകരെ തകര്‍ത്ത് വിപണി പൂര്‍ണമായും ഇവരുടെ കൈകളില്‍ എത്തിക്കുക എന്ന തന്ത്രമാണ് ഇതിനു പിന്നിലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കോഴി കടത്താന്‍ ഊടുവഴികളില്‍ സമാന്തര ചെക്ക് പോസ്റ്റുകള്‍ പ്രവൃത്തിക്കുന്നുണ്ടെന്ന് വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. നികുതി നല്‍കി എത്തിക്കുന്നവ ഒരിക്കലും ഇടനിലക്കാര്‍ക്ക് 67 രൂപയ്ക്ക് നല്‍കാന്‍ കഴിയില്ല .
സാധാരണയായി 40 ദിവസത്തില്‍ കൂടുതല്‍ കോഴികളെ ചെറുകിട കര്‍ഷകര്‍ ഫാമുകളില്‍ സൂക്ഷിക്കാറില്ല. കൂടുതല്‍ ദിവസങ്ങള്‍ വളര്‍ത്തേണ്ടി വന്നാല്‍ വലിയ നഷ്ടം സഹിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."