HOME
DETAILS
MAL
ആയിരം പേര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വയോമധുരം പദ്ധതിക്ക് തുടക്കം
backup
January 15 2019 | 06:01 AM
കൊല്ലം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരില്‍ ഉള്‍പ്പെടുന്ന വയോജനങ്ങള്‍ക്ക് സൗജന്യമായ ഗ്ലൂക്കോമീറ്റര്‍ നല്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതിയായ വയോമധുരത്തിന് ജില്ലയില്‍ തുടക്കമായി. പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ ആയിരം പേര്‍ക്കാണ് ഗ്ലൂക്കോമീറ്റര്‍ നല്‍കുന്നത്. ഉദ്ഘാനത്തോടനുബന്ധിച്ച് 400 പേര്‍ക്ക് നല്കി.
ഇവയുടെ ഉപയോഗക്രമം, പ്രമേഹ രോഗപ്രതിരോധം എന്നിവയില്‍ പരിശീലനവും പരിപാടിയുടെ ഭാഗമായി നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ എസ്. ഗീതാകുമാരി, സീനിയര്‍ സൂപ്രണ്ട് പി. സുധീര്‍കുമാര്‍, ഡോ. അനൂപ് കൃഷ്ണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."