സഊദിയില്‍ വിദേശികളുടെ നിക്ഷേപത്തിന് പഠനം നടത്തുന്നു
ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്ക് നേരിട്ട് കച്ചവട സ്ഥാപനം നടത്താന്‍ അനുവദിക്കുന്നതിനെക്കുറിച്ച് പഠനം നടത്തുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രി മാജിദ് അല്ഖുസബി. നിയമപരമായിതന്നെ സ്ഥാപനങ്ങള്‍ നടത്തുന്നതിനും നിക്ഷേപം നടത്തുന്നതിനും വിദേശികള്‍ക്ക് അവകാശം നല്കുന്ന നിയമം കൊണ്ടുവരാനാണു മന്ത്രാലയം ഉദ്ദേശിക്കുന്നത്.
ദേശീയ സമ്പദ്വ്യവസ്ഥക്ക് ബിനാമി സമ്പ്രദായം ഏല്പിക്കുന്ന ആഘാതം ചെറുതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പ്രവണത തടയിടുന്നതിനായി ഇതിലേക്കു നയിക്കുന്ന കാരണങ്ങളെക്കുറിച്ചു മന്ത്രാലയം വീണ്ടും പഠിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. നിയമ പരമായിതന്നെ സ്ഥാപനങ്ങള്‍ നടത്തുന്നതിനും നിക്ഷേപം നടത്തുന്നതിനും വിദേശികള്‍ക്ക് അവകാശം നല്കുന്ന നിയമം കൊണ്ടുവരാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. കാര്യങ്ങള്‍ മറച്ചുവക്കാതെ പരസ്യമായി തന്നെ കച്ചവടങ്ങള്‍ നടത്താന്‍ വിദേശികള്‍ക്ക് വഴിയൊരുക്കുകയും അതിനു അവരില്‍നിന്നു നികുതി ചുമത്തുകയും വേണമെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്ത് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വാണിജ്യ നിക്ഷേപ മന്ത്രാലയം നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."