ലഹരി മാഫിയക്കെതിരേ കാരമുക്ക് കൂട്ടായ്മ
അന്തിക്കാട്: ലഹരി മാഫിയകളെ ഗ്രാമങ്ങളില്‍ നിന്നും തുടച്ചു മാറ്റാന്‍ ദൗത്യമേറ്റെടുത്ത് കാരമുക്ക് കൂട്ടായ്മ. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബോധവല്‍ക്കരണ സന്ദേശവുമായി ഇവര്‍ ഗ്രാമത്തിലുടനീളം സഞ്ചരിക്കുകയാണ്. കാരമുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ലഹരിക്കെതിരേ മണലൂര്‍ പഞ്ചായത്തില്‍ ബോധവല്‍ക്കരണം നടത്തുന്നത്. പ്രദേശത്തും സമീപ പഞ്ചായത്തിലും യുവാക്കളും വിദ്യാര്‍ഥികളും കഞ്ചാവ് ലഹരി വസ്തുക്കള്‍ക്ക് അടിമകളായി മാറുന്ന സ്ഥിതി വിശേഷമാണുള്ളത്. പൊലിസ്, എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കു മാത്രം ഇത്തരം പ്രവര്‍ത്തങ്ങളില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കാന്‍ സാധ്യമല്ല. വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കളെത്തിക്കുന്ന മാഫിയകള്‍ തഴച്ചു വളരുകയാണ്. ചതിയില്‍ കുടുങ്ങി ലഹരി വസ്തുക്കള്‍ ഉപയോഗം നടത്തിയവര്‍ മാത്രമാണ് പിടിയിലാകുന്നത്. ഇവര്‍ക്ക് കഞ്ചാവ് മുതലായവ എത്തിച്ചു നല്‍കുന്നവരെ പിടി കൂടുന്നത് അപൂര്‍വമാണ്.
ലഹരി വസ്തുക്കള്‍ കുറഞ്ഞ തോതില്‍ കൈവശം വച്ച് അറസ്റ്റ് ചെയ്താലും നിസാര പിഴ ഒടുക്കി പുറത്തു വരാമെന്നതാണ് ഇത്തരക്കാര്‍ക്ക് പ്രചോദനമാകുന്നത്. ഇത്തരം സാമൂഹ്യ വിപത്തിനെതിരേ നിയമ നിര്‍മാണം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു.
പ്രളയ സമയത്ത് മണലൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പഞ്ചായത്തിനോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവത്തില്‍ തങ്ങള്‍ക്കു ലഭിച്ച അനുഭവസമ്പത്താണ് ഇത്തരമൊരു സാമൂഹിക വിഷയത്തിലും ഇടപെടാന്‍ പ്രചോദനമായതെന്ന് കാരമുക്ക് കൂട്ടായ്മയുടെ കോഡിനേറ്റര്‍ സജീവന്‍ കാരമുക്ക് പറഞ്ഞു.
ലഹരിക്കെതിരേ രക്ഷിതാക്കള്‍ ജാഗ്രതൈ എന്നതാണ് കൂട്ടായ്മയുടെ മുദ്രാവാക്യം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജനകീയ കാംപയിനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കാരമുക്ക് എസ്.എന്‍.ജി.എസ് സ്‌കൂളിലെ അധ്യാപകരും, സ്‌കൗട്ട് ആന്‍ഡ് ഗൈഡിലെ നൂറോളം വിദ്യാര്‍ഥികള്‍ വീടു വീടാന്തരം സന്ദര്‍ശനം നടത്തി ലഹരി വിരുദ്ധ സന്ദേശങ്ങള്‍ നല്‍കുകയും, ലഘു ലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.
ലഘു ലേഖ വിതരണോദ്ഘാഘാടനം സുരേഷ് ബാബു വന്നേരി നിര്‍വഹിച്ചു. പ്രധാനാധ്യാപിക മിനി, സുധീര്‍ പൊറ്റെക്കാട്ട്, അനിത ബാബു സംസാരിച്ചു. പൊലിസിനെയും എക്‌സൈസ് വിഭാഗത്തെയും ഏകോപിപ്പിച്ചു കൊണ്ട് ജനകീയ കാംപയിന്‍ സംഘടിപ്പിക്കാനുള്ള ശ്രമവും കൂട്ടായ്മ തുടങ്ങി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."