അപേക്ഷിക്കാവുന്ന അവസാന തിയതി ഇന്ന്
റിസര്‍വ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിലേക്ക് (ബി.ആര്‍.ബി.എന്‍.എം.പി.എല്‍) അസിസ്റ്റന്റ് മാനേജര്‍, ഇന്‍ഡസ്ട്രിയല്‍ വര്‍ക്മാന്‍ ഗ്രേഡ് 1 (ട്രെയിനി) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. രണ്ട് തസ്തികകളിലായി ആകെ 407 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കാവുന്ന അവസാന തിയതി ഇന്നാണ് (ഫെബ്രുവരി 28).
തെരഞ്ഞെടുക്കുന്നവരെ ട്രെയിനി തസ്തികയില്‍ ഒരു വര്‍ഷത്തേക്കാണ് ആദ്യം നിയമിക്കുക. ഈ കാലയളവില്‍ 16,000 രൂപ സ്‌റ്റൈപ്പന്‍ഡും മറ്റ് അലവന്‍സുകളും നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിരനിയമനം നല്‍കും. മാര്‍ച്ച് 26നായിരിക്കും എഴുത്തുപരീക്ഷ. കേരളത്തില്‍ തിരുവനന്തപുരമാണ് ഏക പരീക്ഷാകേന്ദ്രം.
അപേഷിക്കേണ്ട വിധം: ംംം.യൃയിാുഹ.രീ.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്‌ലോഡ് ചെയ്യണം.
അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ 300 രൂപയും ഇന്‍ഡസ്ട്രിയല്‍ വര്‍ക്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ 200 രൂപയും അപേക്ഷാഫീസ് അടക്കണം. എസ്.സി, എസ്.ടി അംഗപരിമിത വിഭാഗക്കാര്‍ക്ക് ഫിസില്ല. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി വേണം ഫീസടക്കാന്‍. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലഭിച്ച രജിസ്‌ട്രേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് എഴുപരീക്ഷക്കുള്ള കോള്‍ലെറ്റര്‍ ംംം.യൃയിാുഹ.രീ.ശി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം.
വിശദവിവരങ്ങള്‍ക്ക്: www.br-bnmpl.co.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."