ചരിത്രവിജയം നേടാന്‍
ഫ്രഞ്ച് വിപ്ലവം
=ഫ്രാന്‍സിലെ ഫ്യൂഡല്‍ സമ്പ്രദായത്തിന് അന്ത്യം കുറിച്ചു.
മുദ്രാവാക്യം: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
കാരണം: ഫ്യൂഡലിസത്തോടുള്ള എതിര്‍പ്പ്, അസമത്വം, മധ്യവര്‍ഗത്തിന്റെ ആധിപത്യം, ചിന്തകരുടെ സ്വാധീനം
വ്യവസായിക വിപ്ലവം
=18- ാം നൂറ്റാണ്ടു മുതല്‍ യൂറോപ്പില്‍ ശാസ്ത്ര വ്യാവസായിക മേഖലകളിലുണ്ടായ അടിസ്ഥാനപരമായ മാറ്റം.
ഫലം: വ്യവസായ രംഗത്തെ വളര്‍ച്ച, ഗതാഗതം, യന്ത്രങ്ങള്‍ എന്നിവയിലുണ്ടായ വന്‍ മൂലധന നിക്ഷേപം. ബാങ്കുകള്‍,ജോയിന്റ് സ്‌റ്റോക് കമ്പനികള്‍ എന്നിവയുടെ ആവിര്‍ഭാവം, തൊളിലാളികള്‍ക്ക് വോട്ടവകാശവും മുതലാളി വര്‍ഗത്തിന്റെ ആരംഭം.
കാര്‍ഷിക വിപ്ലവം
കാര്‍ഷിക രംഗത്തുണ്ടായ മൂന്നേറ്റം
ഫലം: ഉല്‍പ്പാദന രംഗത്തുണ്ടായ വര്‍ധന
പ്രധാന ചോദ്യസൂചനകള്‍
=അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലം
=അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിനു ലോകചരിത്രത്തിലുള്ള പ്രാധാന്യം
=ഫഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലം
=ഫഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട പട്ടിക പൂര്‍ത്തിയാക്കുക
=ഫഞ്ച് വിപ്ലവത്തിന്റെ വിവിധ ഘട്ടങ്ങള്‍
=വിവിധ ചിന്തകരുടെ ആശയങ്ങള്‍ ഫഞ്ച് വിപ്ലവത്തെ
സ്വാധീനിച്ചതെങ്ങനെ
=ടെന്നിസ് കോര്‍ട്ട് പ്രതിജ്ഞ
=ടെന്നിസ് കോര്‍ട്ട് പ്രതിജ്ഞക്ക് ഫ്രാന്‍സിന്റെ
ചരിത്രത്തിലുണ്ടായ സ്വാധീനം
=ബുര്‍ബന്‍ ഭരണം
=നെപ്പോളിയന്റെ പരിഷ്‌ക്കാരങ്ങള്‍
=റഷ്യന്‍ വിപ്ലവത്തിന്റെ കാരണം
=ഒക്ടോബര്‍ വിപ്ലവത്തിന്റെ കാരണം
=ഒക്ടോബര്‍ വിപ്ലവത്തിന് റഷ്യയുടെ ചരിത്രത്തിലുള്ള പ്രാധാന്യം
=ചൈനീസ് വിപ്ലവത്തിന്റെ വിവിധ ഘട്ടങ്ങള്‍
ലോകം ഇരുപതാം നൂറ്റാണ്ടില്‍
ഹിറ്റ്‌ലര്‍
1933 മുതല്‍ 1945 വരെ ജര്‍മനിയുടെ ചാന്‍സലറായിരുന്നു ഹിറ്റ്‌ലര്‍. നാസിസത്തിന്റെ പിതാവായി ഹിറ്റ്‌ലറെ വിശേഷിപ്പിക്കപ്പെടുന്നു. ആര്യവംശത്തിന്റെ ലോകാധിപത്യം ആഗ്രഹിച്ചയാളാണ് ഹിറ്റ്‌ലര്‍. അധമവംശജരെ കൊന്നൊടുക്കിയാല്‍ മാത്രമേ താന്‍ സ്വപ്നം കാണുന്ന ആര്യവംശരാജ്യം പുലരുകയുള്ളൂവെന്ന് വിശ്വസിച്ച് ഹിറ്റ്‌ലര്‍ ലോകത്തു നടപ്പിലാക്കിയത് ഉന്മൂലന സിദ്ധാന്തമായിരുന്നു.
വാഴ്‌സായി ഉടമ്പടി
സംഖ്യകക്ഷികളും ജര്‍മനിയും തമ്മിലുണ്ടാക്കിയ ഈ ഉടമ്പടിയിലൂടെയാണ് ഒന്നാം ലോക മഹായുദ്ധത്തിന് അവസാനമുണ്ടായത്. അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോവില്‍സണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ്, ഫ്രാന്‍സിലെ ജോര്‍ജസ് ക്ലെമെന്‍കോ എന്നിവരായിരുന്നു ഉടമ്പടിയുടെ പ്രധാന ശില്‍പികള്‍. 1919 ജൂണ്‍ 28 ന് വാഴ്‌സായ് കൊട്ടാരത്തില്‍വച്ചാണ് ഈ ഉടമ്പടി ഒപ്പുവച്ചത്. ഉടമ്പടി പ്രകാരം ജര്‍മനിക്ക് കനത്ത നഷ്ടമുണ്ടായി. ജര്‍മനിയുടെ പത്തിലൊരു ഭാഗം ഫ്രാന്‍സ്, ബ്രിട്ടണ്‍, ബെല്‍ജിയം, ജപ്പാന്‍, പോളണ്ട്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടി വന്നു. കൂടാതെ ജര്‍മനിയുടെ വ്യോമസേനയെ പിരിച്ചുവിടാനും കരസേനയിലേയും നാവികസേനയിലേയും അംഗങ്ങളെ പരിമിതപ്പെടുത്താനും ഉടമ്പടിയില്‍ വ്യവസ്ഥ ചെയ്തു. ഉടമ്പടിക്കു ശേഷം യുദ്ധം അവസാനിച്ചു. ജര്‍മനിയിലേക്കു ഭക്ഷണവുമായി പോകുന്ന കപ്പലുകള്‍ പോലും ബ്രിട്ടണ്‍ മാസങ്ങളോളം തടഞ്ഞുവച്ച് ക്രൂരത കാട്ടി.
ആന്‍ഫ്രാങ്ക്
1929 ജൂണ്‍ 12 ന് ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് ഓണ്‍ മെയ്‌നിലായിരുന്നു ആന്‍ഫ്രാങ്ക് ജനിച്ചത്. പിന്നീട് ഇവര്‍ ഹോളണ്ടിലേക്കു കുടിയേറിപ്പാര്‍ത്തു. ജര്‍മനിയിലെ നാസി പട്ടാളം ഹോളണ്ടിനെ ആക്രമിച്ചു കീഴടക്കി. അവിടെയുള്ള യഹൂദരെ ദ്രോഹിച്ചു തുടങ്ങി. ആന്‍ഫ്രാങ്കും കുടുംബവും യഹൂദരായതിനാല്‍ പട്ടാളക്കാര്‍ യഹൂദര്‍ക്ക് നേരെ അഴിച്ചുവിടുന്ന ക്രൂരത ഭയന്ന് ഒളിസങ്കേതത്തില്‍ അഭയം തേടി. ഇവിടെനിന്ന് ആനും കുടുംബവും നാസികളുടെ പിടിയിലായി. നാസി തടങ്കല്‍പ്പാളയത്തില്‍വച്ചാണ് ആന്‍ഫ്രാങ്ക് മരിക്കുന്നത്. ഹിറ്റ്‌ലറുടെ ക്രൂരത പുറം ലോകമറിയുന്നതില്‍ ആന്‍ഫ്രാങ്ക് തടങ്കലില്‍വച്ചെഴുതിയ കുറിപ്പുകള്‍ മുഖ്യ പങ്കുവഹിച്ചു.
പ്രധാന ചോദ്യസൂചനകള്‍
=സാമ്രാജ്യത്തിന്റെ വിവിധ ഘട്ടങ്ങള്‍
=ഒന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച ഘടകങ്ങള്‍
=ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലങ്ങള്‍
=ഒന്നാം ലോകമഹായുദ്ധം യൂറോപ്പിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍
=ഒന്നാം ലോക മഹായുദ്ധം മൂലം അമേരിക്കയില്‍ യുദ്ധക്കെടുതികളുണ്ടായില്ല. സമര്‍ഥിക്കുക
=സാമ്രാജ്യത്വ പ്രതിസന്ധികള്‍ ഒന്നാം ലോകമഹായുദ്ധത്തിന് കാരണമായതെങ്ങനെ?
=ചേരി ചേരാപ്രസ്ഥാനം
=പുതിയ ശാക്തിക ചേരികളും ശീതസമരത്തിന്റെ ആവിര്‍ഭാവവും
=ബാല്‍ഫര്‍ പ്രഖ്യാപനം
=സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുള്ള കാരണം
=സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ലോക രാഷ്ട്രങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍
=ബഹുരാഷ്ട്ര കമ്പനികളുടെ മല്‍സര ബുദ്ധിയും വികസ്വര രാഷ്ട്രങ്ങളും
=നവ സാമ്ര്യാജത്വം വിവിധ രാജ്യങ്ങളെ എങ്ങനെ ബാധിക്കുന്നു
=നവ സാമ്ര്യാജത്വം ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു
=ആഗോളവല്‍ക്കരണം
=അമേരിക്കന്‍ ആധിപത്യം വര്‍ത്തമാന കാലഘട്ടത്തില്‍
=ലോക ബാങ്ക്
=ലോക വ്യാപാര സംഘടന
=വേഴ്‌സായി സന്ധിയുടെ കോട്ടങ്ങള്‍
=ഫാഷിസവും നാസിസവും
=ഫാഷിസ്റ്റുകള്‍ ഇറ്റലിയില്‍ അധികാരത്തില്‍ വരാനുള്ള സാഹചര്യം
=ഹിറ്റ്‌ലറെ ജര്‍മനിയുടെ ഏകാധിപതിയാകാന്‍ സഹായിച്ച ഘടകങ്ങള്‍
=രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണം
=രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലങ്ങള്‍ വിശകലനം ചെയ്യുക
=മൊറോക്കന്‍ പ്രതിസന്ധിയുടെ കാരണം
=ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന് കാരണമായതെന്ത്
=ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാനലക്ഷ്യങ്ങള്‍
=കൊളോണിസം സാമ്രാജ്യത്തില്‍നിന്നു വ്യത്യസ്തമാകുന്നതെങ്ങനെ
=ഫാഷിസത്തിന്റെ സവിശേഷതകള്‍
ബ്രിട്ടീഷ് ചൂഷണവും
ചെറുത്തു നില്‍പ്പും
1857 ലെ കലാപം
മീററ്റിലെ ശിപായിമാരാണ് 1857 ലെ കലാപത്തിനു തുടക്കം കുറിച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍നിന്നുള്ള അവഹേളനവും തുച്ഛമായ ശമ്പളവ്യവസ്ഥയുമായിരുന്നു ശിപായിമാരെ അസംതൃപ്തിയിലേക്കു നയിച്ച ഘടകങ്ങള്‍. തോക്കുകളില്‍ ഉപയോഗിക്കുന്ന തിരകള്‍ പശുവിന്റേയും പന്നിയുടേയും കൊഴുപ്പാണെന്ന പ്രചാരണവും ശിപായിമാരെ ചൊടിപ്പിച്ചു. ദത്തവകാശ നിരോധനത്തിന്റെ കൂടെ ദുര്‍ഭരണകുറ്റം ചുമത്തിയും നാട്ടുരാജ്യങ്ങളെ പിടിച്ചടക്കാനുള്ള ബ്രിട്ടീഷ് പ്രവണതയെ രാജാക്കന്മാരെ കലാപത്തിലേക്കു നയിച്ചു.
മംഗള്‍ പാണ്ഡെ
ജയിംസ് ഹ്യൂസന്‍ എന്ന ബ്രിട്ടീഷ് പട്ടാളക്കാരനെ മംഗള്‍ പാണ്ഡെ എന്ന ഇന്ത്യന്‍ ഭടന്‍ വെടിവച്ചു കൊന്നു. ഹ്യൂസന്‍ കൊല്ലപ്പെട്ടതോടെ ബ്രിട്ടീഷ് സൈന്യം പാണ്ഡെയെ വളഞ്ഞു. കൊല്ലുമെന്നുറപ്പായതോടെ മംഗള്‍ പാണ്ഡെ സ്വയം വെടിവച്ചു. പക്ഷെ മരിച്ചില്ല. ബ്രിട്ടീഷ്‌കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചു. മേലധികാരിയെ വെടിവച്ചിട്ട ആ യുവാവാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ രക്തസാക്ഷി. പാണ്ഡെയുടെ മരണത്തോടെ ബ്രിട്ടീഷ് സൈന്യത്തിനു വേണ്ടി തൊഴില്‍ചെയ്യുന്ന ഇന്ത്യക്കാര്‍ ഒരു കലാപത്തിനു തിരികൊളുത്തി. അത് ഒന്നാം സ്വാതന്ത്യസമരത്തിനു വഴിതെളിച്ചു. ബംഗാളിലെ ബരാക്പൂര്‍ സൈനിക ക്യാമ്പില്‍വച്ച് 1857 മാര്‍ച്ച് 29 നായിരുന്നു ഈ സംഭവം.
ഡൊക്ട്രിന്‍ ഓഫ് ലാപ്‌സ് (ദത്താവകാശ നിരോധന നിയമം)
പുരുഷ അവകാശികളില്ലാതെ മരിക്കുന്ന രാജാക്കന്മാരുടെ രാജ്യം ഏറ്റെടുക്കാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമായിരുന്നു ഡൊക്ട്രിന്‍ ഓഫ് ലാപ്‌സ് . ഈ നിയമം അനുസരിച്ച് സത്താര, ഝാന്‍സി, നാഗ്പൂര്‍,അവധ് തുടങ്ങിയ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷുകാര്‍ കൈയടക്കി. ഡല്‍ഹൗസി പ്രഭുവാണ് ഈ നിയമത്തിന്റെ സൂത്രധാരന്‍.
പ്രധാന ചോദ്യസൂചനകള്‍
=ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ വിവിധ നികുതികള്‍
=മഹല്‍ വാരി സമ്പ്രദായവും റയട്ടുവാരി സമ്പ്രദായവും
=ശാശ്വത നികുതി വ്യവസ്ഥയും റയട്ടുവാരി സമ്പ്രദായവും
=ഇന്ത്യന്‍ കര്‍ഷകരെ വാണിജ്യ വിളകള്‍ കൃഷി
ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍
=ബ്രിട്ടീഷുകാര്‍ ദക്ഷിണേന്ത്യയില്‍ നടപ്പിലാക്കിയ നികുതി വ്യവസ്ഥ
=ഇന്ത്യയിലെ നീലം കര്‍ഷകരെ ദുരിതത്തിലാക്കിയ ഘടകങ്ങള്‍
=കര്‍ഷകരെ നീലം കൃഷി ചെയ്യുവാന്‍ ബ്രിട്ടീഷുകാര്‍
പ്രേരിപ്പിച്ചതെങ്ങനെ
=കര്‍ഷക കലാപങ്ങളെ മാപ്പിള കലാപങ്ങള്‍ എന്ന്
വിശേഷിപ്പിക്കാനുള്ള കാരണമെന്ത്
=മലബാറിലെ കര്‍ഷക കലാപങ്ങളെ കുറിച്ച് പഠിക്കാന്‍
ബ്രിട്ടീഷ് ഗവണ്‍മെന്റ് ചെയ്ത കാര്യമെന്ത്
=ഇന്ത്യയിലെ പാരമ്പര്യ കൃഷിരീതിയായ തുണി വ്യവസായം
തകരാന്‍ ഇടയാക്കിയ സാഹചര്യം
=ബ്രിട്ടീഷ് വ്യവസായികളുടെ ചൂഷണത്തിനെതിരെ ഇന്ത്യയില്‍
നടന്ന ആദ്യകാല തൊഴില്‍ സമരങ്ങള്‍
=നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് സാമ്രജ്യത്തോട് ചേര്‍ക്കാന്‍
കമ്പനി ഉപയോഗിച്ച തന്ത്രം
=ഇന്ത്യയുടെ സാമ്പത്തിക ചോര്‍ച്ച തടയുന്നതിന്
നേതാക്കള്‍ മുന്നോട്ട് വച്ച ആശയം
=1857 ലെ കാലപത്തിലേക്ക് ഇന്ത്യന്‍ പട്ടാളക്കാരെ നയിച്ച സാഹചര്യം
=കുറിച്യ ജനതയെ കലാപത്തിലേക്കു നയിച്ച സാഹചര്യം
സംസ്‌കാരവും ദേശീയതയും
സംബാദ് കൗമുദി
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പത്രങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതായിരുന്നു. പത്രപ്രസാധനം സാമൂഹ്യ സേവനമായി കരുതിയിരുന്ന ആ കാലത്ത് പത്രങ്ങള്‍ ബ്രിട്ടീഷ് നയങ്ങളെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. രാജാറാം മോഹന്‍ റോയിയുടെ സംബാദ് കൗമുദി ദേശീയ കാഴ്ചപ്പാടോടു കൂടിയുള്ള ആദ്യത്തെ പത്രമായിരുന്നു. പത്രങ്ങളോടുള്ള ഭയം കാരണം 1878 ല്‍ ലിട്ടണ്‍ പ്രഭു പ്രാദേശിക ഭാഷാ പത്രനിയമം ഉപയോഗപ്പെടുത്തി പത്രങ്ങള്‍ക്കെതിരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
പ്രധാന ചോദ്യസൂചനകള്‍
=ഇന്ത്യന്‍ ദേശീയതയുടെ ആവിര്‍ഭാവത്തിന് വഴി തെളിയിച്ച
വിവിധ ഘടകങ്ങള്‍
=ദേശീയ സമര കാലഘട്ടത്തിലെ ബ്രിട്ടീഷ്,ദേശീയ
വിദ്യാഭ്യാസ നയങ്ങള്‍
=ഇന്ത്യന്‍ ദേശീയതയ രൂപപ്പെടുന്നതില്‍ വിദ്യാഭ്യാസം
സാഹിത്യം,കല എന്നിവയ്ക്കുള്ള പങ്ക്
=വിധവകളുടെ പുനര്‍വിവാഹത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍
=ഇന്ത്യന്‍ ദേശീയതയ രൂപപ്പെടുന്നതില്‍ പത്രങ്ങള്‍ക്കുള്ള പങ്ക്
=തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഗാന്ധിജിയും
=വിശ്വഭാരതി സര്‍വ്വകലാശാല
=ഇന്ത്യയില്‍ നിയമം മൂലം നിരോധിക്കപ്പെട്ട അനാചാരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."