വിത്തുവിതച്ച്, ഞാറുനട്ട് വിളവെടുത്തു; പുത്തരിച്ചോറ് വിളമ്പി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍
കുന്ദമംഗലം: പുത്തരിച്ചോറിന്റെ പുതുമ നുണഞ്ഞാണ് ചക്കാലക്കല്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ ഈ അധ്യയന വര്‍ഷത്തോടു വിടപറയുന്നത്. വിത്തു വിതച്ച്, ഞാറു നട്ട്, വിളയിച്ചെടുത്ത നെല്ല് സ്കൂളില്‍ കൊണ്ടുവന്ന് ഗ്രൗണ്ടില്‍ പായവിരിച്ച് ഉണക്കിക്കുത്തിയെടുത്ത് മണ്ണില്‍ വിയര്‍പ്പൊഴുക്കിയതിന്റെ രുചി ഇന്നലെ അവര്‍ അനുഭവിച്ചറിഞ്ഞു.
ചക്കാലക്കല്‍ ഹൈസ്കൂളിനടുത്തുള്ള വെളിയാഞ്ചേരി പാടത്തെ ഒന്നരേക്കര് സ്ഥലത്തു സ്കൂള്‍ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ വിളയിച്ചെടുത്ത നെല്‍കൃഷിയുടെ കൊയ്ത്തുത്സവം കുട്ടികള്‍ ആവേശത്തോടെയായിരുന്നു ആഘോഷിച്ചിരുന്നത്.
ജൈവകൃഷിയിലൂടെ വിളയിച്ചെടുത്ത നെല്ലാണ് സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉച്ചഭക്ഷണമായി ഇന്നലെ വിളമ്പിയത്. പരിപാടി സ്കൂള്‍ മാനേജര്‍ പി.കെ സുലൈമാന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് ചോറ് വിളമ്പി ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര് രാജേന്ദ്രകുമാര്‍, ടി. രവീന്ദ്രന്, വി. വിജയന്, പി. അബ്ദുറഹ്മാന്, കെ.കെ നജീബ്, പി.കെ അന്‍വര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."