തൊഴില്‍ നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നു: ആര്യാടന് മുഹമ്മദ്
കോഴിക്കോട്: തൊഴില്‍ നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുകയാണെന്ന് ആര്യാടന് മുഹമ്മദ്. ടൗണ്‍ഹാളില്‍ കോഴിക്കോട് ഡിസ്ട്രിക്ട് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് (ഐ.എന്‍.ടി.യു.സി) 20-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളെ പിരിച്ചു വിടുന്ന നിയമങ്ങളിലും ട്രേഡ് യൂനിയന്‍ നിയമങ്ങളിലും ബി.ജെ.പി സര്‍ക്കാര്‍ ഭേദഗതിവരുത്തുകയാണ്. തൊഴിലാളികള്‍ എറ്റവും പ്രയാസപ്പെടുന്ന സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ തൊഴിലാളികള്‍ക്ക് വേണ്ടി എന്നും നിലകൊണ്ടിട്ടുണ്ട്. തൊഴില്‍ രംഗത്തെ ചൂഷണം അവസാനിപ്പിക്കുന്നതിനും വിവിധ തൊഴില്‍ വിഭാഗങ്ങള്ക്കനുകൂലമായി തൊഴില്‍ നിയമങ്ങള്‍ സൃഷ്ടിക്കുന്നതിലും കോണ്‍ഗ്രസ് വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖിന് സ്വീകരണം നല്കി. കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. പി.എം സുരേഷ് ബാബു അധ്യക്ഷനായി. വര്‍ക്കല കഹാര്‍, പി.കെ അനില്‍ കുമാര്‍, സുന്ദരന്‍ കുന്നത്തുള്ളി, അഡ്വ. നാരായണന് നായര്‍, സി.കെ ബാലന്, എം.കെ ബീരാന്, ഓച്ചേരി വിശ്വന്, കെ. പുരുഷോത്തമന്, ടി.എം അശോകന്, ടി.കെ സുധാകരന്, പി.എം ചന്ദ്രന്, കെ.എം പൗലോസ്, ടി.ആര് ഓമനക്കുട്ടന്, വി.ജെ ചാക്കോ സംസാരിച്ചു. ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.പി ജനാര്ദ്ദനന് സ്വാഗതവും കെ. സുരേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അഡ്വ. പി.എം സുരേഷ് ബാബു (പ്രസിഡന്റ്), എം.പി ജനാര്ദ്ദനന് (ജനറല്‍ സെക്രട്ടറി), എന്‍. സദാശിവന് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."