മത്സ്യങ്ങള്‍ തൊട്ടാല്‍ പൊള്ളും
തൃക്കരിപ്പൂര്‍: മത്സ്യങ്ങള്‍ തൊട്ടാല്‍ പൊള്ളുന്ന വിലയാണ് മാര്‍ക്കറ്റുകളില്‍. ഇനി ട്രോളിങ് നിരോധനവും കൂടിയായാല്‍ വില പറഞ്ഞറിയികേണ്ടിവരില്ല. റമദാന്‍ വൃതം തുടങ്ങിയതോടെയാണ് മത്സ്യങ്ങളുടെ വിലയില്‍ വന്‍ കുതിപ്പ് തപ്പ്യാണ് ഉണ്ടായത്. നിര്‍ധന വിഭാഗത്തിന്റെ മത്തിമുതല്‍ വന്‍കിടക്കാരന്റെ അയക്കൂറവരെ വിലയില്‍ മുന്‍പില്‍ തന്നെ. ഒരു കിലോ അയക്കൂറ വേണമെങ്കില്‍ 700 മുതല്‍ ആയിരം രൂപവരെയാണ് വില.
ജില്ലയില്‍ ആവശ്യക്കാര്‍ ഏറ്റവും കൂടുതലുള്ള തൃക്കരിപ്പൂര്‍ മാര്‍ക്കറ്റില്‍ അയക്കൂറക്ക് 900 വും ആയിരവുമാണ് വില. അതും അത്യവശ്യക്കാരനാണെങ്കില്‍ പിന്നെയും കൂടും. സാധാരണ 200 രൂപക്ക് വില്‍പന നടത്തിയിരുന്ന ചെറിയ ചെമ്മീന് ഇപ്പോള്‍ നാന്നൂറും അഞ്ഞൂറുമാണ് വില ഈടാക്കുന്നത്. വലുപ്പത്തിനുസരിച്ച് പിന്നേയും വില കൂടും.
പുഴ മത്സ്യങ്ങള്‍ക്കാണ് കടല്‍ മത്സ്യങ്ങളെക്കാള്‍ വില കൂടുതല്‍. കരിമീന് 500 രൂപ മുതല്‍ 700 രൂപവരെ ഈടാക്കുന്നുണ്ട്. മത്സ്യങ്ങള്‍ വില ചോദിക്കാതെ വാങ്ങാനാളുകള്‍ ഉണ്ടെന്നതാണ് പരിധിവിട്ട് വില കൂട്ടുന്നത്. സാധരണക്കാരന്റെ മത്തിക്ക് പോലും 160 മുതല്‍ 200 രൂപവരെയാണ് വില. ഐലയകാട്ടെ 200ന് മുകളിലാണ്.മംഗലൂരു, മഹാരാഷ്ട്രയിലെ രത്‌നഗിരി, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലെ വിവിധ മര്‍ക്കറ്റുകളില്‍ മത്സ്യങ്ങള്‍ എത്തുന്നത്.
ഏജന്റുമാരുടെ ഒത്തുകളിയും വില കൂടുന്നതിന് കാരണമാകുന്നുണ്ട്. മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ കൂടുതലാണെന്ന് കണ്ടാല്‍ ഏജന്റുമാര്‍ മൊത്തമായി മത്സ്യവുമായി എത്തുന്നവരുമായി ബന്ധപ്പെട്ട് വില കൂട്ടിപ്പറയാന്‍ ആവശ്യപ്പെടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."