കുമ്പള റെയില്‍വേസ്റ്റേഷനില്‍ മഴ നനയണം
കുമ്പള: മഴവന്നാല്‍ കുമ്പള റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ദുരിതം. പ്ലാറ്റ്‌ഫോമില്‍ മേല്‍ക്കൂര പൂര്‍ണമല്ലാത്തതാണ് ഇതിന് കാരണം. യാത്രക്കാരും, യാത്രയയക്കാന്‍ എത്തുന്നവരും മഴ നനഞ്ഞുവേണം പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍.
വരുമാനത്തിന്റെ കാര്യത്തില്‍ ജില്ലയില്‍ മികച്ചു നില്‍ക്കുന്ന കുമ്പള റെയില്‍വേ സ്റ്റേഷനോട് അധികൃതര്‍ അവഗണന കാണിക്കുകയാണെന്ന് ട്രെയിന്‍ യാത്രക്കാരും പരാതിപ്പെടുന്നു.
കുമ്പള റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിച്ച് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ ഇടക്കിടെ പറയാറുണ്ടെങ്കിലും ഇതൊന്നും നടപ്പിലാവുന്നിലെന്ന് യാത്രക്കാരും പറയുന്നു.
കുമ്പള റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ കൗണ്ടര്‍ ഇല്ലാത്തതും ടിക്കറ്റ് വിതരണത്തിനുള്ള ഒരു കൗണ്ടറില്‍ മണിക്കൂറുകളോളം യാത്രക്കാര്‍ക്ക് ക്യൂ നില്‍ക്കേണ്ടി വരുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."