ബ്രക്‌സിറ്റ് വോട്ടെടുപ്പ് തെരേസാ മേയുടെ വിധിയെഴുത്താകും
ലണ്ടന്‍: ബ്രക്‌സിറ്റ് കരാറില്‍ പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പ് തെരേസാ മേ സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ വിധിയെഴുത്താവും. വോട്ടെടുപ്പില്‍ കരാര്‍ പാസായിട്ടില്ലെങ്കില്‍ മേയുടെ സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി പറഞ്ഞു. ജനുവരി അവസാനത്തോടെ വോട്ടെടുപ്പിനായി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ അംഗങ്ങളോട് കരാറിനെ പിന്തുണക്കാന്‍ തെരേസാ മേ ആവശ്യപ്പെട്ടു. അഞ്ചു ദിവസമായി പാര്‍ലമെന്റില്‍ നടക്കുന്ന സംവാദത്തിനു പിന്നാലെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവിലെ നിരവധി എം.പിമാര്‍ മേക്കെതിരേ വോട്ട് ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.
ഇന്നലെ നടന്ന അന്തിമഘട്ട സംവാദത്തിന് അറ്റോര്‍ണി ജനറല്‍ ജിയോഫ്രി കോക്‌സാണ് തുടക്കമിട്ടത്. പ്രദേശിക സമയം വൈകിട്ട് 6.20ന് തെരേസാ മേ കരാറില്‍ അവസാനമായി പാര്‍ലമെന്റ് അംഗങ്ങളുമായി സംസാരിക്കും. ഏഴിനാണ് വോട്ടെടുപ്പ് ആരംഭിക്കുക. ഇന്നലെ രാവിലെ പൊതുസഭയെ തെരേസാ മേ അഭിസംബോധന ചെയ്തിരുന്നു.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമായി ബന്ധപ്പെട്ടുള്ള കരാറിലെ വ്യവസ്ഥകള്‍ക്കെതിരേ രംഗത്തെത്തിയ എം.പിമാരുടെ പിന്തുണ തേടാനുള്ള ശ്രമം മേ നടത്തി. 100 കണ്‍സര്‍വേറ്റീവ് എം.പിമാര്‍ ബ്രക്‌സിറ്റില്‍ മേക്കെതിരേ വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. നേരത്തെ മേക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ നൂറില്‍ കൂടുതല്‍ പേര്‍ വോട്ട് ചെയ്തിരുന്നു. അസ്വീകാര്യമായ കരാറാണിതെന്നും സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ പോലും മേക്കെതിരേ വോട്ട് ചെയ്യുമെന്നും ഡെമോക്രാറ്റിക്ക് യൂനിയനിസ്റ്റ് പാര്‍ട്ടി നേതാവ് അലനെ ഫോസ്റ്റര്‍ പറഞ്ഞു. കരാര്‍ മികച്ചതാണെന്ന് തോന്നുന്നില്ലെന്ന് സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി നേതാവ് ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡ് പറഞ്ഞു.
സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയോ സ്‌കോട്ട്‌ലാന്റിലെ ജനങ്ങളോ പ്രധാനമന്ത്രി നയിക്കുന്ന ബസില്‍ കയറാനുള്ള വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."