ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രീന്‍ അംബാസഡര്‍മാര്‍ ഒരുങ്ങി
വടകര: സ്‌കൂളിലെ പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തോടന്നൂര്‍ ഉപജില്ലയില്‍ ഗ്രീന്‍ അംബാസിഡര്‍മാര്‍ സജ്ജരായി. ഗ്രീന്‍ അംബാസിഡര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനവും തോടന്നൂര്‍ ഉപജില്ലയിലെ ഗ്രീന്‍ അംബാസഡര്‍ മാര്‍ക്കുള്ള ശില്‍പശാലയും തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ഗ്രീന്‍ അംബാസിഡര്‍മാരുടെ നേതൃത്വത്തില്‍ ബുധനാഴ്ച തോറും ഹരിത ദിനമായി സ്‌കൂളുകളില്‍ ആചരിക്കും. വിവിധ പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂളിലെ ജൈവമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ ഇവര്‍ നേതൃത്വം നല്‍കും.
അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സ്‌കൂളുകളില്‍ സൂക്ഷിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സംസ്‌കരിക്കാനായി കൈമാറും. പ്ലാസ്റ്റിക് വിരുദ്ധ കാംപസുകള്‍ ആയി സ്‌കൂളുകളെ പ്രഖ്യാപിക്കും. ഗ്രീന്‍ അംബാസിഡര്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മോഹനന്‍ നിര്‍വഹിച്ചു.
ഗ്രീന്‍ അംബാസഡര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണ ഉദ്ഘാടനം പ്രൊഫ.ടി ശോഭീന്ദ്രന്‍ നിര്‍വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ഹരീന്ദ്രന്‍ അധ്യക്ഷനായി. സേവ് ജില്ലാ കോര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു.
വാര്‍ഡ് മെമ്പര്‍ എഫ്.എം മുനീര്‍, എച്ച്.എം ഫോറം കണ്‍വീനര്‍ എന്‍.പി. ഇബ്രാഹിം, അബ്ദുള്ള സല്‍മാന്‍, ഡയറ്റ് ഫാക്കല്‍റ്റി നിഷ, കെ.നജ, കെ. വിജയകുമാര്‍, പി.കെ പ്രമോദ് കുമാര്‍, ഇ രാജീവന്‍, സുജേന്ദ്ര ഘോഷ് സംസാരിച്ചു. ശില്പശാലയ്ക്ക് ഷൗക്കത്ത് അലി എരോത്ത് നേതൃത്വംനല്‍കി. തോടന്നൂര്‍ ഉപജില്ലയിലെ യുപി, ഹൈസ്‌കൂളുകളില്‍ നിന്നായി ഓരോ അധ്യാപകരും മൊത്തം 312 ഗ്രീന്‍ അംബാസഡര്‍മാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."