'ഷഹീന്‍ബാഗ്- ജനാധിപത്യത്തിന്റെ ഉടുപ്പണിഞ്ഞ ഇസ്ലാമിക മതഭ്രാന്തിന്റെ അടയാളം'- വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വര്‍ഗീയവല്‍ക്കരിച്ച് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ബി.ജെ.പി എം.പി തേജസ്വി സൂര്യ അതില്‍ അവസാനത്തേത്. മുഗള്‍ ഭരണം രാജ്യത്തേക്ക് തിരിച്ച് വരികയാണെന്ന് പ്രക്ഷോഭങ്ങളെ ചൂണ്ടിക്കാട്ടി സൂര്യ പറഞ്ഞു.
ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ എന്താണ് സംഭവിക്കുന്നത്. അതിനെ കുറിച്ച് നാം അശ്രദ്ധരായാല്‍, രാജ്യസ്നേഹികള്‍ എഴുനേറ്റ് നിന്നില്ലെങ്കില്‍ മുഗള്‍ ഭരണത്തിലേക്കുള്ള സമയം അധികം ദൂരെയല്ലെന്ന് ഓര്‍മപ്പെടുത്തലാണ് ഷഹീന്‍ബാഗ്'- എം.പി പറഞ്ഞു.
ജനാധിപത്യത്തിന്റെ ഉടുപ്പണിഞ്ഞ ഇസ്ലാമിക മതഭ്രാന്തിന്റെ അടയാളമാണ് ഷഹീന്ബാഗെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്യുകയും ചെയ്തു.
കാലങ്ങളായി നില നില്ക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചിട്ടുണ്ട്. സി.എ.എ അതിന് ഉദാഹരണമാണ്. പൗരത്വം നല്കാനുള്ളതാണ് സി.എ.എ നിയമമെന്നും തേജസ്വി സൂര്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."