നെയ്റോബിയില്‍ ഹോട്ടല്‍ കോംപ്ലക്സില്‍ വെടിവയ്പ്പ്; 15 പേര് കൊല്ലപ്പെട്ടു
നെയ്റോബി: കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ ഹോട്ടല്‍ കോംപ്ലക്സിലുണ്ടായ വെടിവയ്പ്പില്‍ 15 പേര് കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സൊമാലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍- ഷബാബ് ഏറ്റെടുത്തു.
നെയ്റോബിയിലെ ദുസിത് ഹോട്ടല്‍ കോംപ്ലക്സിലാണ് ആക്രമണം. 12 മണിക്കൂറിലേരെ നേരെ ആക്രമണം തുടര്‍ന്നു. ബാറുകള്‍, റസ്റ്ററന്റുകള്‍, ഓഫിസുകള്‍, ബാങ്കുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ഹോട്ടല്‍. എല്ലാം നിയന്ത്രണവിധേയമായെന്നു സര്‍ക്കാര്‍ അറിയിച്ചതിനു ശേഷവും ഹോട്ടലിനുള്ളില്‍ നിന്ന് വെടിവയ്പ്പിന്റെയും പൊട്ടിത്തെറിയുടെയും ശബ്ദം കേട്ടുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണമുണ്ടായ ഹോട്ടല്‍ സുരക്ഷിതമായെന്നും നിരവധി ആളുകളെ രക്ഷപ്പെടുത്തിയെന്നും കെനിയന്‍ ആഭ്യന്തര മന്ത്രി ഫ്രെഡ് മാറ്റിയാങ് പറഞ്ഞു.
15 മൃതദേഹങ്ങള്‍ ഇതുവരെ ചിരോമോ മോര്‍ച്ചറിയിലേക്ക് എത്തി. കൂടാന്‍ സാധ്യതയുണ്ടെന്നും റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 11 പേരും കെനിയന്‍ സ്വദേശികളാണ്. ഒരാള്‍ യു.എസില്‍ നിന്നും മറ്റൊരാള്‍ ബ്രിട്ടണില്‍ നിന്നും. രണ്ടു പേരുടെ കൈവശം രേഖകളൊന്നും കണ്ടെത്താനായില്ല.
സൊമാലിയയില്‍ സര്‍ക്കാരിനെതിരെ പോരാടുന്ന സംഘമാണ് അല്‍- ശബാബ്. കോംപ്ലക്സിനുള്ളില്‍ തങ്ങളുടെ പോരാളികള്‍ 47 ശത്രുക്കളെ കൊലപ്പെടുത്തിയെന്ന് അല്‍- ശബാബ് വക്താവ് അബ്ദിഅസീസ് അബു മുസ്ആബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."