കേരളം ഒന്നും അസാധ്യമല്ലെന്ന് കാണിച്ചുതന്നു: പ്രധാനമന്ത്രി
കൊല്ലം: കേരളം കഠിനാധ്വാനത്തിലൂടെ ഒന്നും അസാധ്യമല്ലെന്ന് കാണിച്ചുതന്നതായി പ്രധാനമന്ത്രി നരോന്ദ്രമോദി. കൊല്ലം പീരങ്കി മൈതാനിയില്‍ എന്‍.ഡി.എ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന നായകന്‍മാരുടെ ജന്മം കൊണ്ട് അനുഗ്രഹിച്ച ഈ നാടിനെ ജനങ്ങള്‍ ഉന്നതിയിലെത്തിച്ചിരിക്കുന്നു.
നേരത്തെയും ഞാന്‍ കൊല്ലത്തെത്തിയിരുന്നു. കേരളത്തിലെ മഹാപ്രളയത്തിലും താന്‍ ഇവിടെയെത്തിരുന്നു. കേരളത്തിനു വേണ്ടി എല്ലാ പ്രവര്‍ത്തനം നടത്താനും കേന്ദ്രസര്‍ക്കാര്‍ രംഗത്തുണ്ടാകും.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പാസാക്കിയ സാമ്പത്തിക സംവരണം രാജ്യത്തെ വിപ്ലവകരമായ മാറ്റത്തിന്റെ ഭാഗമാണ്. എല്ലാവര്‍ക്കും തുല്യമായ അവസരം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് ലഭിക്കേണ്ട താങ്ങുവിലയുടെ കാര്യത്തില്‍ നേരത്തെ അധികാരത്തിലുണ്ടായിരുന്നവര്‍ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. എന്‍.ഡി.എ സര്‍ക്കാരാണ് താങ്ങുവില വര്‍ധിപ്പിച്ച് കര്‍ഷകര്‍ക്ക് സഹായകമായി നിന്നത്. കശുവണ്ടി മേഖലയെ അഭിവൃദ്ധിയിലേക്ക് കൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാരെന്നു മോദി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് തോളോട് തോള്‍ ചേര്‍ന്നുനില്‍ക്കുന്നു. പുതിയ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ തൊട്ട് ഉപഗ്രഹനിര്‍മാണം വരെ എല്ലാറ്റിലും പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ ഇന്ത്യ ചൈനയെ മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."