ഒരു ദിവസം ഒരു രൂപ കാരുണ്യ പദ്ധതിയുമായി വൈരങ്കോട് സ്കൂള്‍
പുത്തനത്താണി: സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസത്തിന്റെ കൈനീട്ടവുമായി ഒരു ദിവസം ഒരു രൂപ കാരുണ്യ പദ്ധതിയുമായി വൈരങ്കോട് എം.ഇ.ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകയാവുന്നു. സ്കൂളിലെ ഓരോ വിദ്യാര്‍ഥിയും ഓരോ ദിവസവും സ്വന്തമായും ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ശേഖരിക്കുന്ന ാെരു രൂപ ആഴ്ചയിലൊരിക്കല്‍ പാവങ്ങള്‍ക്കൊരു സ്പൂണ്‍ കാരുണ്യ പദ്ധതിയും ഒരു വര്‍ഷമായി സ്കൂളില്‍ നടക്കുന്നുണ്ട്.
പദ്ധതിയുടെ പ്രഖ്യാപനം സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സത്താര്‍ ആതവനാട് നിര്‍വഹിച്ചു. പദ്ധതി കോര്‍ഡിനേറ്റര്‍ ഫൗസിയ്യ ടീച്ചര്‍ അധ്യക്ഷയായി. സയ്യിദ് സിറാജുദ്ദീന് തങ്ങള്‍, വൈസ് പ്രിന്‍സിപ്പല്‍ യു.വി ദേവി, വി സുചിത്ര, കെ ദീപ, വൈശാഖ് കുമാര്‍, സാഹിലാ ബാനു, ഗ്രീഷ്മ, സ്മിത, സതീദേവി, സെറീന, കെ നിമിഷ, കെ നാസിയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."