മതപണ്ഡിതര്‍ക്ക് നേരെയുള്ള അക്രമം അപലപനീയം: ദാരിമീസ്
മലപ്പുറം: മതപണ്ഡിതന്‍മാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തിലെടുത്ത് കര്‍ശന നടപടി സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്നും ദാരിമീസ് സെന്‍ട്രല്‍ കൗണ്‍സില്‍ നേതാക്കളായ അബ്ദുല്‍ഗഫൂര്‍ ദാരിമി മുണ്ടക്കുളം, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, മുഹമ്മദ് ദാരിമി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ബായാറില്‍ മദ്‌റസ അധ്യാപകനെ ക്രൂരമായ മര്‍ദിച്ച സംഭവത്തിലെ പ്രതികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. സംഘ്പരിവാര്‍ മതാധ്യാപകരെ ഉന്നംവച്ചുള്ള ആക്രമണ പദ്ധതികളാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് രാജ്യത്തിന്റെ സമാധാനം കെടുത്തുകയെന്ന ദുഷ്ടലാക്കാണ് ഇതിനു പിന്നില്‍. മതാധ്യാപകര്‍ക്കു സൈ്വരമായി പ്രവര്‍ത്തിക്കുന്നതിനുള്ള നിര്‍ഭയത്വം നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."