മദ്‌റസകള്‍ സംസ്‌കാരത്തിന്റെ പവര്‍ഹൗസുകള്‍: ലജ്‌നത്തുല്‍ മുഅല്ലിമീന്‍
കൊല്ലം: മദ്‌റസകള്‍ സംസ്‌കാരത്തിന്റെയും സമാധാനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും കേന്ദ്രങ്ങളാണെന്ന് ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ദ്വിദിന സംസ്ഥാന നേതൃക്യാംപ് അഭിപ്രായപ്പെട്ടു. കിളികൊല്ലൂര്‍ മന്നാനിയ്യാ ഉമറുല്‍ ഫാറൂഖ് ഗ്രൗണ്ടില്‍ നടന്ന ക്യാംപ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു.
രണ്ട് ദിവസത്തെ ക്യാംപില്‍ വിവിധ വിഷയങ്ങളില്‍ സിറാജുദ്ദീന്‍ മൗലവി കുറിഞ്ചിലക്കാട്, സി.എ മൂസാ മൗലവി, ഹാരിസ് മൗലവി, അബ്ദുസ്സലാം മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, ഇ.കെ സുലൈമാന്‍ ദാരിമി, പി.എം സിദ്ദീഖ് മൗലവി, മൗലവി സിറാജുദ്ദീന്‍ അബ്‌റാരി, ഇലവുപാലം ശംസുദ്ദീന്‍ മന്നാനി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പാങ്ങോട് എ.ഖമറുദ്ദീന്‍ മൗലവി ക്യാംപ് മാനേജരും കടുവയില്‍ എ.എം ഇര്‍ഷാദ് ബാഖവി ക്യാംപ് അമീറും ആയിരുന്നു.
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായി.
പാങ്ങോട് എ.ഖമറുദ്ദീന്‍ മൗലവി, സയ്യിദ് മുത്തുക്കോയ തങ്ങള്‍, കടുവയില്‍ എ.എം ഇര്‍ഷാദ് മൗലവി, പാലുവള്ളി അബ്ദുല്‍ ജബ്ബാര്‍ മൗലവി, അര്‍ശദ് ഫലാഹി, എസ്.അബ്ദുല്‍ഹക്കീം മൗലവി,തൊളിക്കോട് മുഹ്‌യുദ്ദീന്‍ മൗലവി, പനവൂര്‍ നിസാര്‍ മൗലവി, മുണ്ടക്കയം ഹുസൈന്‍ മൗലവി, എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
വൈകിട്ട് നാലിന് നടന്ന സമാപനസമ്മേളനത്തില്‍ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ ഉമര്‍ മൗലവി, അഡ്വ. കെ.പി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."