HOME
DETAILS
MAL
വിദ്യാര്‍ഥികളെ അധ്യാപിക അവഹേളിച്ചതായി പരാതി
backup
January 16 2019 | 20:01 PM
ചേവായൂര്‍: കോഴിക്കോട് ഗവ. ലോ കോളജില്‍ സംവരണ സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ അവഹേളിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഭരണഘടനാ നിയമത്തെ കുറിച്ചുള്ള അധ്യാപികയുടെ ക്ലാസാണ് വിവാദമായത്. സംഭവത്തില്‍ അധ്യാപികയ്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രിന്‍സിപ്പലിന് പരാതി നല്കി. സംവരണ ആനുകൂല്യങ്ങളെ അധ്യാപിക അവഹേളിച്ചുവെന്ന് ആരോപിച്ച് കോളജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.
അധ്യാപികയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അന്വേഷണം നടത്തി കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."